ന്യൂദല്‍ഹി- കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാധ്‌ര എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു(ഇ.ഡി) മുന്നില്‍ ഹാജരായി. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമുന്നില്‍ ഹാജരാകാന്‍ വാധ്‌രയോട് ദല്‍ഹി കോടതി ആവശ്യപ്പെട്ടിരുന്നു. വാധ്‌രക്കൊപ്പം പ്രിയങ്കയും ഇഡി ഓഫിസിലെത്തി. വാധ്‌ര അകത്തേക്കു പോയതിനുശേഷം പ്രിയങ്ക തിരികെപ്പോയി.
കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്ന നിയമം അനുസരിച്ചു മൊഴികള്‍ രേഖപ്പെടുത്തുമെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി 16 വരെ വാധ്‌രക്ക് ഇടക്കാല ജാമ്യം ദല്‍ഹി കോടതി അനുവദിച്ചിരുന്നു.