Sorry, you need to enable JavaScript to visit this website.

മാലിന്യമിടുന്ന  കവര്‍ ആലിയയ്ക്ക് വസ്ത്രം,  സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൂരം 

മുംബൈ:ബോളിവുഡ് താരങ്ങളുടെ വസ്ത്രങ്ങളും ആക്‌സസറീസുമെല്ലാം ഫാഷന്‍ ലോകത്ത് ചര്‍ച്ച വിഷയമാകാറുണ്ട്. വസ്ത്രധാരണയിലെ വ്യത്യസ്തത കൊണ്ട് ഫാഷന്‍ ലോകത്ത് ഏറെ ചര്‍ച്ചയാകാറുള്ള നടിയാണ് ആലിയ ഭട്ട്. പെതുപരിപാടികളിലും സ്വകാര്യ പരിപാടികളിലും വ്യത്യസ്ത ലുക്കില്‍ എത്താന്‍ ശ്രമിക്കാറുള്ള ആലിയ ഇപ്പോള്‍ വസ്ത്ര ധാരണത്തിന്റെ  പേരില്‍ ട്രോളുകള്‍ ഏറ്റുവാങ്ങുകയാണ്.  
അടുത്തിടെ ആലിയ ധരിച്ച ഒരു വസ്ത്രമാണ് ട്രോളുകള്‍ ഏറ്റുവാങ്ങിക്കൊണ്ട് ഫാഷന്‍ ലോകത്തും സോഷ്യല്‍ മീഡിയയിലും ചൂടന്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. 
ആലിയ രണ്‍വീര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഗള്ളി ബോയ് എന്ന പുതിയ ചിത്രത്തിന്റെ  പ്രൊമോഷന്‍ പരിപാടികള്‍ക്ക് താരം അണിഞ്ഞ വസ്ത്രമാണ് ഏറെ ചര്‍ച്ചയാകുന്നത്. 
അന്നാകികി എന്ന ബ്രാന്‍ഡ് ആണ് പരിപാടിക്ക് വേണ്ടി ആലിയയ്ക്കായി വസ്ത്രം ഡിസൈന്‍ ചെയ്തത്. വെള്ള കള്ളറിലുള്ള ക്രോപ് ടോപ്പും കറുപ്പ് ലാറ്റക്‌സ് പാന്റും ധരിച്ചാണ് താരം ചടങ്ങിന് എത്തിയത്. 
എന്നാല്‍ എല്ലാവരുടെയും കണ്ണുകളില്‍ കുടുങ്ങിയത് താരത്തിന്റെ പാന്റായിരുന്നു. മാലിന്യം ഇടാന്‍ വേണ്ടി ഉപയോഗിക്കുന്ന കവര്‍ പോലെ തോന്നിക്കുന്ന തുണികൊണ്ടാണ് പാന്റ് തയ്ച്ചിരിക്കുന്നത്. 
തങ്ങളുടെ വീട്ടില്‍ മാലിന്യമിടുന്ന കവര്‍ ആലിയ ഇട്ടപ്പോള്‍ സൂപ്പര്‍ പാന്റ്‌സ് ആയെന്ന് തുടങ്ങി നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്. 

Latest News