ലഖ്നൗ: യോഗിയുടെ വിമാനയാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തിയ മമതാ ബാനര്‍ജിയുടെ പശ്ചിമ ബംഗാളിലേക്ക് റോഡ് മാര്‍ഗം എത്തുകയാണ് യോഗി. മാള്‍ഡയില്‍ ബിജെപി റാലിയെ അഭിസംബോധന ചെയ്യാന്‍ എത്താനിരുന്ന യോഗിയുടെ ഹെലികോപ്റ്ററിന് ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് ബദല്‍മാര്‍ഗം തേടാന്‍ ബിജെപി തീരുമാനിച്ചത്. ഇപ്പോള്‍ പുരുലിയയിലാണ് ബിജെപി റാലി. ഇതില്‍ പങ്കെടുക്കാന്‍ യോഗി എത്തുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു. നേരത്തെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഹെലികോപ്റ്ററിനും മമത സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബംഗാളിലെ വിവിധ ജില്ലകളില്‍ ബിജെപി റാലികള്‍ നടത്തുന്നുണ്ട്. ദേശീയ നേതാക്കളെ എത്തിച്ച് റാലി മഹാ വിജയമാക്കാനാണ് ബിജെപിയുടെ നീക്കം. നേരത്തെ ദേശീയ അധ്യക്ഷന്‍ അമിത് ഷായെ എത്തിക്കാന്‍ ബിജെപി നടത്തിയ ശ്രമം മമതാ സര്‍ക്കാര്‍ തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യോഗി സൗത്ത് ദിനാജ് പൂര് ജില്ലയില്‍ റാലിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ ഹെലികോപ്റ്ററിന് ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു. ഇപ്പോള്‍ വീണ്ടും യോഗി ബംഗാളിലെത്തുകയാണ്. വളഞ്ഞ വഴിയിലൂടെയാണ് യോഗി വരുന്നത്.