ഉപയോക്താക്കള്‍ കുറഞ്ഞ സാഹചര്യത്തില്‍ ഗൂഗിള്‍ പ്ലസ് സേവനം അവസാനിപ്പിക്കാന്‍ തീരുമാനെമെടുത്ത് ഗൂഗിള്‍. ഇതു സംബന്ധിച്ച് കമ്പനി ഔദ്യോഗികകായ പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. ഏപ്രില്‍ രണ്ട് വരെ മാത്രമേ ഗൂഗിള്‍ പ്ലസ് പ്രവര്‍ത്തിക്കു എന്ന് കമ്പനി വ്യക്തമാക്കി.
ഉപയോക്താക്കളുടെ എണ്ണത്തില്‍ വലിയ കുറവ് വന്നതോടെ കഴിഞ്ഞ സെപ്തംബറില്‍ തന്നെ ഗൂഗിള്‍ പ്ലസ് സേവനം നിര്‍ത്തുന്നതിനായി തീരുമാനം എടുത്തിരുന്നു. ഉപയോക്താക്കള്‍ കുറഞ്ഞത് കൂടാതെ സാങ്കേതിക തകരാറുകളും ഗൂഗിള്‍ പ്ലസ് അക്കൌണ്ടുകള്‍ നേരിട്ടിരുന്നു. നിലവില്‍ 5 കോടി ഉപയോക്താക്കളാണ് ഗൂഗിള്‍ പ്ലസിനുള്ളത്.
ഫെയ്‌സ്ബുക്ക് ലോകം മുഴുവം സജീവമായി നില്‍ക്കുമ്പോഴാണ് സോഷ്യല്‍ മീഡിയ രംഗത്തേക്ക് ഗൂഗിള്‍ പ്ലസ് കടന്നു വരുന്നത്. എന്നാല്‍ ഒരു ഘട്ടത്തില്‍ പോലും ഫെയ്‌സ്ബുക്കിനോ, വാട്ട്‌സ്ആപ്പിനോ പിന്നീട് തരംഗമായ മറ്റു സാമൂഹ്യ മാധ്യമങ്ങള്‍ക്കോ വെല്ലുവിളി ഉയര്‍ത്താന്‍ ഗൂഗിള്‍ പ്ലസിന് സാധിച്ചിരുന്നില്ല.