മുസഫര്‍നഗര്‍- ഉത്തര്‍പ്രദേശില്‍ പശുവിനെ കൊന്നുവെന്ന പരാതിയില്‍ ഒമ്പത് പേര്‍ക്കെതിരെ കേസെടുത്തു. സംഘം ചേര്‍ന്ന് പശുവിനെ കൊന്നുവെന്ന പരാതിയില്‍ ന്യൂ മാണ്ടി പോലീസാണ് കേസെടുത്തത്. ഗുണ്ടാ നിയമപ്രകരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് സര്‍ക്കിള്‍ ഓഫീസര്‍ യോഗേന്ദര്‍ കുമാര്‍ പറഞ്ഞു. കൊലപാതകങ്ങള്‍ക്കു പുറമെ, വര്‍ഗീയ ധ്രുവീകരണ ലക്ഷ്യങ്ങള്‍ക്കും പശുവിനെ ഉപയോഗിക്കുന്നുവെന്ന ആരോപണങ്ങള്‍ തുടരുന്നതിനിടെയാണ് പോലീസ് നടപടി.