Sorry, you need to enable JavaScript to visit this website.

'യാത്ര'യുടെ ആദ്യ ടിക്കറ്റിന് 4.37 ലക്ഷം 

വൈ എസ് ആര്‍ ആയി മമ്മൂട്ടി എത്തുന്ന തെലുങ്ക് ചിത്രം 'യാത്ര' റിലീസിനു തയ്യാറെടുക്കുകയാണ്. മമ്മൂട്ടി ആരാധകര്‍ക്ക് ഇത് ആഘോഷത്തിന്റെ ദിവസങ്ങളാണ്. താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസിനൊരുങ്ങുകയാണ് യാത്ര. ഇതിനിടയില്‍, യാത്രയുടെ ആദ്യ ടിക്കറ്റ് വിറ്റുപോയതായി റിപ്പോര്‍ട്ട്. 4.37 ലക്ഷത്തിന് മുനീശ്വര്‍ റെഡ്ഡിയാണ് യാത്രയുടെ ആദ്യ ടിക്കറ്റ് സ്വന്തമാക്കിയിരിക്കുന്നത്. വൈ എസ് ആര്‍ റെഡ്ഡിയുടെ കടുത്ത ഫാനാണ് മുനീശ്വര്‍. യുഎസില്‍ നടത്താനിരിക്കുന്ന ഷോയുടെ ടിക്കറ്റാണ് മുനീശ്വര്‍ സ്വന്തമാക്കിയിരിക്കുന്നത്. 143 ഓളം തിയറ്ററുകളിലായിരിക്കും യുഎസില്‍ ചിത്രമെത്തുന്നത്. സെന്‍സര്‍ ബോര്‍ഡില്‍ നിന്നും ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെ ഫെബ്രുവരി എട്ടിന് വേള്‍ഡ് വൈഡായി യാത്ര റിലീസ് ചെയ്യും. റിലീസിന് തൊട്ട് മുന്‍പായി ഫെബ്രുവരി ഏഴിന് യുഎസില്‍ പ്രീമിയര്‍ ഷോ യും സംഘടിപ്പിച്ചിട്ടുണ്ട്. 

Latest News