ലോകത്തെ ഏറ്റവും ആരാധകരുള്ള സെലിബ്രിറ്റി ദമ്പതികളായിരുന്നു ബ്രാഡ് പീറ്റും ആഞ്ജലിന ജോളിയും. പ്രേക്ഷകരുടെ പ്രിയതാരജോഡി ജീവിതത്തിലും ഒന്നിച്ചപ്പോള്‍ ആരാധകര്‍ മതിമറന്നു. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ ഇരുവരും വഴിപിരിഞ്ഞെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ ശ്രമിച്ചത്. കുട്ടികളുടെ സംരക്ഷണം ആവശ്യപ്പെട്ട് ഇരുവരും കോടതിയില്‍ കയറി.
ബ്രാഡ് പീറ്റിനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് ആഞ്ജലീന ഉന്നയിച്ചത്. മക്കളെ ബ്രാഡ് പീറ്റ് മര്‍ദ്ദിച്ചുവെന്ന് ആഞ്ജലീന പറഞ്ഞു. കുഞ്ഞുങ്ങളുടെ സംരക്ഷണം തനിക്ക് വിട്ടുതരണമെന്ന് ആഞ്ജലീന കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആ കേസില്‍ ബ്രാഡ് പിറ്റ് നിരപരാധിയാണെന്ന് കോടതി വിധിച്ചു. കുട്ടികളുടെ സംരക്ഷണം നിലവില്‍ ആഞ്ജലീനയ്ക്ക് കോടതി വിട്ടു നല്‍കി. ബ്രാഡ് പിറ്റിന് ഇടയ്ക്കിടെ കുട്ടികളെ കാണാനും സംസാരിക്കാനും കഴിയും.
എന്തായാലും നീണ്ട കാലത്തെ പോരിന് ശേഷം ആഞ്ജലീനയും ബ്രാഡ് പീറ്റും ഒത്തുകൂടിയ ചിത്രങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഇവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചു എന്നാണ് ഹോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവാഹമോചനത്തിന് ശേഷം ഇരുവരും പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാനും കുട്ടികളുടെ സംരക്ഷണത്തെ സംബന്ധിച്ച് തീരുമാനത്തില്‍ എത്താനുമാണ് ഈ കൂടികാഴ്ചയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മിസ്റ്റര്‍ ആന്റ് മിസിസ് സ്മിത്ത് എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഒന്‍പത് വര്‍ഷം നീണ്ട പ്രണയത്തിന് ശേഷം 2014ലാണ് ഇരുവരും വിവാഹിതരായത്. 2016 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. കടുത്ത അഭിപ്രായ വ്യത്യാസങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നതിനാല്‍ വിവാഹ ജീവിതം മുന്നോട്ട് നയിക്കാനാകില്ലെന്നാണ് ആഞ്ജലീന കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ വ്യക്തമാക്കിയത്.
ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന താരദമ്പതികള്‍ക്ക് ആറ് കുട്ടികളാണുള്ളത്. ഇതില്‍ മൂന്നു കുട്ടികളെ വിയറ്റ്‌നാം, കംബോഡിയ, എത്യോപ്യ എന്നിവിടങ്ങളില്‍ നിന്ന് ദത്തെടുത്തതാണ്.