സാവോ പോളോ: ജോലിയില്‍ നിന്നും രാജി വയ്ക്കുന്ന ദിവസം ഓഫീസിലെത്തിയ ഉദ്യോഗസ്ഥാനാണ് ഇപ്പോള്‍ സൈബര്‍ ലോകത്തെ താരം. രാജി വെയ്ക്കുന്ന ദിവസം ബ്രസീലിലെ സാവോപോളോയിലെ ബാങ്കിലെ ജീവനക്കാരന്‍ ഏറെ പ്രത്യേകതയുമായാണ് അന്ന് ജോലിയ്‌ക്കെത്തിയത്. ജോലി രാജി വെയ്ക്കുന്ന ദിവസം തനിക്കേറ്റവും പ്രിയപ്പെട്ട സൂപ്പര്‍ഹീറോയുടെ വേഷമണിഞ്ഞാണ് ഉദ്യോഗസ്ഥന്‍ ഓഫീസില്‍ എത്തിയത്.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട സൂപ്പര്‍ഹീറോ സ്‌പൈഡര്‍മാന്‍ നേരിട്ട് മുന്നിലെത്തിയ പ്രതീതിയായിരുന്നു ഓഫീസിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്ക്. കാര്യം ഇതൊക്കെയാണെങ്കിലും സൂപ്പര്‍ഹീറോ ആയി ആളുകളെ ഞെട്ടിച്ച വ്യക്തിയുടെ പേരോ മറ്റ് വിവരങ്ങളോ വ്യക്തമല്ല. വാള്‍ട്ടര്‍ കോസ്റ്റാ എന്നയാളാണ് ഈ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 51 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഉദ്യോഗസ്ഥന്‍ മറ്റ് സഹപ്രവര്‍ത്തകരുമായി സംസാരിക്കുകയും ഇടപഴകുകയും ചെയ്യുന്നത് വ്യക്തമാണ്.