Sorry, you need to enable JavaScript to visit this website.

ചൈനയിലെ 'ബാര്‍ബര്‍ ബാലന്‍' വൈറലായി 

കുഞ്ഞുങ്ങളുടെ പല വീഡിയോകളും വൈറലാകുന്ന ഈ കാലത്ത് ഇതൊരു വ്യത്യസ്തമായൊരു സംഭവമായിരിക്കും. സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നതും വ്യത്യസ്തനായ ഈ 'ബാര്‍ബര്‍ ബാലന്‍' ആണ്. 
ചൈനയിലെ സിച്ചുവാന്‍ പ്രവിശ്യയിലുള്ള ഒരു ബ്യൂട്ടി പാര്‍ലറിലാണ് വ്യത്യസ്തനായ ഈ ആറു വയസുകാരനെ കാണാന്‍ കഴിയുക. പാര്‍ലറില്‍ എത്തുന്നവരുടെ മുടിയില്‍ മാജിക് കാണിക്കലാണ് ഇവന്റെ പണി. അതെ വിശ്വസിക്കാന്‍ പ്രയാസമായിരിക്കുമെങ്കിലും സത്യം അതാണ്. പ്രായം ജിയാങ് ഹോങിക്ക് ഒരു തടസമേ അല്ല. കടയില്‍ എത്തുന്നവര്‍ ആവശ്യപ്പെടുന്ന ഏത് ഹെയര്‍ സ്‌റ്റെല്‍ വേണമെങ്കിലും നിമിഷ നേരങ്ങള്‍ക്കുള്ളില്‍ ജിയാങ് ഹോങി തയ്യാറാക്കും.  
ഒരു പ്രൊഫഷണല്‍ ഹെയര്‍ ഡ്രെസ്സര്‍ പോലും മൂക്കത്ത് വിരല്‍വച്ചുപോകുന്ന അത്രക്ക് കൃത്യതയോടെയും പഴക്കത്തോടെയുമാണ് ജിയാങ് മുടിവെട്ടുന്നതും സെറ്റ് ചെയ്യുന്നതുമെല്ലാം. ബ്യൂട്ടി പാര്‍ലര്‍ നടത്തിപ്പുകാരാണ് ജിയാങിന്റെ അച്ഛനമ്മമാര്‍. 
സലൂണില്‍  മാതാപിതാക്കളോടൊപ്പം തന്നെയുള്ള വളര്‍ച്ചയാണ് ജിയാങ് ഹോങിയെ ഒരു മികച്ച ഹെയര്‍ ഡ്രെസ്സറാക്കിയത്. കളിപ്പാട്ടങ്ങളേക്കാള്‍ മുടിവെട്ടിനോട് കമ്പം കാണിച്ച ജിയാങ് ഹോങിയെ മാതാപിതാക്കള്‍ പ്രോല്‍സാഹിപ്പിക്കുകയായിരുന്നു. 
ആദ്യം കാണുന്ന സന്ദര്‍ശകര്‍ ഒന്ന് അമ്പരക്കുമെങ്കിലും പിന്നീട് മാതാപിതാക്കളേക്കാള്‍ ഡിമാന്റാണ് കുട്ടി ബാര്‍ബര്‍ക്ക്. സമൂഹമാധ്യമങ്ങളില്‍ ആറ് വയസ്സുകാരന്‍ സംസാരവിഷയമാകുമ്പോഴും, ഇതൊക്കെ പ്രോത്സാഹിപ്പിക്കാമോ എന്ന് ജിയാങിന്റെ അച്ഛനമ്മമാരോട് ചോദിക്കുന്നവരും ഉണ്ട്.

Latest News