Sorry, you need to enable JavaScript to visit this website.

പിങ്ക് റീമേക്കില്‍ നസ്രിയ ഔട്ട്,  പകരം വിദ്യയും ശ്രദ്ധയും 

അമിതാഭ് ബച്ചനെയും തപ്‌സി പന്നുവിനെയും പ്രധാന കഥാപാത്രങ്ങളാക്കി അനിരുദ്ധ റോയ് ചൗധരി സംവിധാനം ചെയ്ത ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ബോളിവുഡ് ചിത്രമാണ് പിങ്ക്.  
പിങ്കിന്റെ  തമിഴ് റീമേക്കിലൂടെ നസ്രിയ നസീം തമിഴിലേക്ക് തിരിച്ചുവരുമെന്ന് തുടക്കത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, നസ്രിയ ആരാധകരെ നിരാശപ്പെടുത്തുന്നതാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ നസ്രിയ അഭിനയിക്കുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. 
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന പിങ്കിന്റെ  തമിഴ് റീമേക്കില്‍ വിദ്യ ബാലനും ശ്രദ്ധ ശ്രീനാഥുമാണ് അഭിനയിക്കുന്നത്. തപ്‌സി അവതരിപ്പിച്ച കഥാപാത്രത്തെയാണ് തമിഴില്‍  ശ്രദ്ധ അവതരിപ്പിക്കുന്നത്. 
അമിതാഭ് ബച്ചന്‍ ചെയ്ത വക്കീല്‍ വേഷം തമിഴില്‍ അജിത്താണ് അവതരിപ്പിക്കുന്നത്. ബലാത്സംഗം ചെയ്യപ്പെട്ട ഒരു പെണ്‍കുട്ടി നടത്തുന്ന നിയമപോരാട്ടമാണ് ചിത്രത്തിന്റെ  പ്രമേയം.
കാര്‍ത്തി നായകനായെത്തിയ തീരന്‍, അധികാരം ഒന്‍ട്രു എന്നീ ചിത്രങ്ങളിലൂടെ ട ശ്രദ്ധേയനായ സംവിധായകനാണ്  എച്ച്. വിനോദ്.  നടി ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മ്മാതാവുമായ ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്. അജിത്തിനെ നായകനാക്കി തമിഴില്‍ ഒരു സിനിമ ചെയ്യണമെന്ന് ശ്രീദേവി ബോണി കപൂറിനോട് ആവശ്യപ്പെട്ടിരുന്നു. ശ്രീദേവിയുടെ ആഗ്രഹം സഫലമാക്കാനാണ് താന്‍ ഈ ചിത്രം നിര്‍മ്മിക്കുന്നതെന്ന് ബോണി കപൂര്‍ നേരത്തെ പറഞ്ഞിരുന്നു. 

Latest News