Sorry, you need to enable JavaScript to visit this website.

മണിരത്‌നം ചിത്രത്തില്‍ ദുല്‍ഖര്‍  സല്‍മാനും ഐശ്വര്യറായിയും 

സ്വപ്ന സംവിധായകനായ മണിരത്‌നത്തിന്റെ അടുത്ത സിനിമയെക്കുറിച്ചുള്ള റിപ്പോട്ടുകള്‍ പുറത്തുവന്നു. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, വിജയ് സേതുപതി, ഐശ്വര്യ റായ്, ജയം രവി, വിക്രം തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്നു എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.
മണിരത്‌നം തന്റെ സ്വപ്‌ന ചിത്രം പൊന്നിയിന്‍ സെല്‍വന്‍ വീണ്ടും പൊടി തട്ടിയെടുക്കുന്നുവെന്ന് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കല്‍ക്കി കൃഷ്ണമൂര്‍ത്തി ഒരുക്കിയ അഞ്ചു വാല്യങ്ങളുള്ള ചരിത്ര നോവലിനെ അധികരിച്ച് ചിത്രമൊരുക്കാനുള്ള ശ്രമം മണിരത്‌നം വര്‍ഷങ്ങള്‍ക്കു മുന്‍പേ നടത്തിയതാണ്. എന്നാല്‍ വന്‍ മുതല്‍മുടക്ക് വേണ്ടിവരുമെന്നതിനാല്‍ 2012ല്‍ ചിത്രം ഏറക്കുറേ ഉപേക്ഷിച്ചു. ഇപ്പോള്‍ ലൈക പ്രൊഡക്ഷന്‍സുമായി സഹകരിച്ച് ചിത്രം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് മണിരത്‌നം എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതത്.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ക്കായി വിക്രം, വിജയ് സേതുപതി, ദുല്‍ഖര്‍ സല്‍മാന്‍, ഐശ്വര്യ റായ്, ജയം രവി എന്നിവരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് സൂചന. ഈ വന്‍ താര നിരയെ ഒരുമിച്ച് അണിനിരത്താനായാല്‍ മണിരത്‌നത്തിന് ഉറപ്പായും മറ്റൊരു ഇതിഹാസം സൃഷ്ടിക്കാനാകും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഏതായാലും ബ്രഹ്മാണ്ഡ ചലച്ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Latest News