ഗൂഗിൾ അസിസ്റ്റന്റിനെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നത് എന്തു കൊണ്ടാണെന്ന് അറിയാൻ താൽപര്യമുണ്ടെന്ന് ഉപയോക്താക്കളോട് ഗൂഗിൾ ഇന്ത്യയുടെ ചോദ്യം.
എന്തും ചോദിക്കാവുന്നതു കൊണ്ടാവും എന്നെ വിവാഹം ചെയ്യാമോ ചോദ്യം വ്യാപകമായി ഉന്നയിക്കപ്പെടുന്നത്.
ഇതിന്റെ കാരണമറിയാൻ ശരിക്കും താൽപര്യമുണ്ടെന്ന് ഗൂഗിൾ ഇന്ത്യ ട്വിറ്ററിൽ പറഞ്ഞപ്പോൾ മറുപടികളിലും വൈവിധ്യം.
ഉപയോക്താക്കളുടെ രഹസ്യം മുഴുവൻ ചോർത്തിയില്ലേ അതുകൊണ്ട് കല്യാണം കഴിക്കുന്നുവെന്നായിരുന്നു ഒരു മറുപടി.പറയുന്നതെല്ലാം കേൾക്കുന്നവളല്ലേ അതു കൊണ്ടാണെന്നാണ് മറ്റൊരു മറുപടി.