ന്യൂദല്‍ഹി- അയോധ്യ തര്‍ക്കത്തില്‍ പെടാത്തതും അക്വയര്‍ ചെയ്തതുമായ ബാക്കി ഭൂമി രാമജന്മഭൂമി ന്യാസിന് കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയുടെ അനുമതി തേടി.
കോടതിയുടെ 2003 ലെ ഉത്തരവില്‍ ഭേദഗതി ആവശ്യപ്പെട്ടാണ് റിട്ട് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. ബാബ് രി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കത്തിന്റെ ഭാഗമല്ലാത്തതും അധികം വരുന്നതുമായ ഭൂമി, രാമക്ഷേത്ര നിര്‍മാണത്തിനു മേല്‍നോട്ടം വഹിക്കാന്‍ രൂപീകരിച്ച ട്രസ്റ്റിനു കൈമാറാന്‍ അനുവദിക്കണമെന്നാണ് ആവശ്യം.
ചൊവ്വാഴ്ച സുപ്രീം കോടതിയില്‍ വാദം കേള്‍ക്കേണ്ടിയിരുന്ന ബാബ്‌രി മസ്ജിദ് കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ അംഗമായ ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ അഭാവത്തില്‍ മാറ്റിവെക്കുകയായിരുന്നു. പുതിയ തീയതി തീരുമാനിച്ചിട്ടില്ല. ജസ്റ്റിസ് യു.യു. ലളിത് സ്വമേധയാ പിന്മാറിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതി പുതിയ ബെഞ്ച് രൂപീകരിച്ചത്.