വ്യത്യസ്ത തരത്തിലുള്ള 55000 ഗൗണുകളാണ് പോള്‍ ബ്രോക്ക്മാന്‍ തന്റെ ഭാര്യ മാര്‍ഗൊട്ടിന് വാങ്ങിക്കൊടുത്തത്.
61 വര്‍ഷങ്ങളായി ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട്. ഒരു ഡാന്‍സ് ഹാളില്‍ വെച്ചാണ് പോള്‍ ബ്രോക്ക്മാന്‍ മാര്‍ഗൊട്ടിനെ ആദ്യമായി കാണുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ പ്രണയം മൊട്ടിടുകയും വിവഹാതിരാവുകയായിരുന്നു അവര്‍. എന്തിനാണ് 61 വര്‍ഷങ്ങള്‍ക്കിടെ ഭാര്യയ്ക്കായി 55000 ഗൗണുകള്‍ വാങ്ങിയത്? ഒരിക്കല്‍ ധരിച്ച ഗൗണുകള്‍ പിന്നീട് ഭാര്യ ധരിക്കാതിരിക്കാനാണത്രേ ഇത്രയും വസ്ത്രങ്ങള്‍ അദ്ദേഹം വാങ്ങിയത്. മാത്രമല്ല മാര്‍ഗൊട്ടിന്റെ വസ്ത്രങ്ങള്‍ സൂക്ഷിക്കാനായി മാത്രം 50 അടി വരുന്നൊരു കണ്ടെയ്‌നറും പോള്‍ ഒരുക്കിയിരുന്നു.
തങ്ങള്‍ പ്രണയത്തിലായത് ജര്‍മ്മനിയിലെ ഡാന്‍സ്ഹാളില്‍ വെച്ചാണ് -പോള്‍ പറയുന്നു. ഞങ്ങളാദ്യം കണ്ട ആ രാത്രി മുഴുവന്‍ ഞങ്ങള്‍ നൃത്തം ചെയ്തിരുന്നു. അന്നു രാത്രി തന്നെ ഞങ്ങള്‍ക്ക് പ്രണയം തോന്നി. ഒരിക്കല്‍ ധരിച്ച അതേ രീതിയിലുള്ള വസ്ത്രങ്ങള്‍ വീണ്ടുമവള്‍ ധരിച്ചു കാണുന്നത് എനിക്കിഷ്ടമല്ല. അതുകൊണ്ടാണ് ഇങ്ങനെ വ്യത്യസ്ത തരത്തിലുള്ള ഗൗണുകള്‍ വാങ്ങുന്നത്.''
പോളിന്റെ ഈ സ്വഭാവത്തെ കുറിച്ചറിയാവുന്ന വസ്ത്രവ്യാപാരികളാകട്ടെ ഡിസൈന്‍ മാറുമ്പോള്‍തന്നെ അത് പോളിനെ അറിയിക്കുകയും ചെയ്യും. മാത്രമല്ല, സ്ഥിരം കസ്റ്റമറെന്ന നിലയില്‍ വിലയിലും കുറവുണ്ടാകും.
ഏതായാലും, 2014 ആയപ്പോഴേക്കും കണ്ടെയ്‌നര്‍ ഗൗണുകള്‍ കൊണ്ട് നിറഞ്ഞിരുന്നു. അതോടെ ഈ ഗൗണ്‍ വാങ്ങുന്ന പരിപാടി അദ്ദേഹം നിര്‍ത്തി. മാത്രവുമല്ല, അതില്‍ ചില ഗൗണുകള്‍ വിറ്റും തുടങ്ങി. 7000 ഗൗണുകളാണത്രെ പോള്‍ ഇതുവരെ വിറ്റത്. വരും കൊല്ലങ്ങളില്‍ 48,000 ഗൗണുകള്‍ കൂടി വില്‍ക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും പോള്‍ പറയുന്നു.
പക്ഷെ, ഗൗണുകളില്‍ 200 എണ്ണം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും അത് വില്‍ക്കില്ലെന്നും പോള്‍ പറയുന്നുണ്ട്.