ലഖ്നൗ- കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി നിയോഗിക്കപ്പെട്ട പ്രിയങ്കാ ഗാന്ധി ഗംഗാ സംഗമത്തില്‍ പുണ്യസ്നാനം നടത്തിയ ശേഷം അടുത്ത മാസം നാലിന് യു.പിയില്‍ പടയോട്ടം തുടങ്ങുമെന്ന് കരുതുന്നു. സജീവ രാഷ്ട്രീയത്തിലിറങ്ങാന്‍ തീരുമാനിച്ച പ്രിയങ്കയ കഴിഞ്ഞ ബുധനാഴ്ചയാണ് കിഴക്കന്‍ യു.പിയുടെ ചുമതലയോടെ കോണ്‍ഗ്രസ് ഭാരവാഹിയായി നിയോഗിച്ചത്.
സഹോദരനും പാര്‍ട്ടി അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി അവരെ അനുഗമിക്കുമെന്നും ഇരുവരും ലഖ്നൗവില്‍ സംയുക്ത വാര്‍ത്താ സമ്മേളനം നടത്തുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കുംഭമേളയില്‍ മൗനി അമാവസ്യ ആയതിനാലാണ് ഫെബ്രുവരി നാല് തെരഞ്ഞെടുത്തതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നാലിന് സാധ്യമായില്ലെങ്കില്‍ ഫെബ്രുവരി പത്തിന് മൂന്നാം ഷാഹി സ്നാന ദിവസമായ ബസന്ത് പഞ്ചമി ദിനത്തിലായിരിക്കും പ്രിയങ്കയുടെ പുണ്യസ്നാനം.
ആദ്യമായാണ് ഇരുവരും ഗംഗാ സംഗമത്തില്‍ സ്നാനം നടത്തുന്നത്. 2001 ല്‍ അമ്മയും യു.പി.എ അധ്യക്ഷയുമായ സോണിയാഗാന്ധി കുംഭമേളയില്‍ പങ്കെടുത്ത് പുണ്യസ്നാനം നടത്തിയിരുന്നു.
ആദ്യമായാണ് ഇരുവരും ഗംഗാ സംഗമത്തില്‍ സ്നാനം നടത്തുന്നത്. 2001 ല്‍ അമ്മയും യു.പി.എ അധ്യക്ഷയുമായ സോണിയാഗാന്ധി കുംഭമേളയില്‍ പങ്കെടുത്ത് പുണ്യസ്നാനം നടത്തിയിരുന്നു.