Sorry, you need to enable JavaScript to visit this website.

നസീറിന് ശേഷം പത്മ ഭൂഷന്‍ മോഹന്‍ലാലിന് 

മുപ്പത്തിയഞ്ചു വര്‍ഷം മുന്‍പാണ് ഒരു മലയാള നടന് രാജ്യത്തിന്റെ മൂന്നാമത്തെ പരമോന്നത പുരസ്‌കാരമായ പത്മ ഭൂഷണ്‍ ലഭിക്കുന്നത്. 1983 ല്‍ മലയാളത്തിന്റെ നിത്യഹരിത നായകന്‍ ആയ പ്രേം നസീര്‍ ആണ് ആ നേട്ടം സ്വന്തമാക്കിയത്. ഇപ്പോഴിതാ മലയാളത്തിന്റെ അഭിമാനമുയര്‍ത്തി മോഹന്‍ലാല്‍ ഈ പുരസ്‌കാരത്തെ വീണ്ടും കേരളത്തില്‍ എത്തിച്ചിരിക്കുകയാണ്. അഭിനയജീവിതത്തിന്റെ നാല്പതുവര്‍ഷങ്ങള്‍ പിന്നിടുമ്പോളാണ് ഈ ബഹുമതി എന്നതും ശ്രദ്ധേയമാണ്.
അഞ്ചു ദേശീയ അവാര്‍ഡുകളും പത്മ ശ്രീയും ഇന്ത്യന്‍ ടെറിറ്റോറിയല്‍ ആര്‍മിയുടെ ഹോണററി ലെഫ്റ്റനന്റ് കേണല്‍ പദവിയും ഡോക്ടറേറ്റും നേടിയതിന് പിന്നാലെയാണ് രാജ്യത്തിന്റെ ഈ മൂന്നാമത്തെ പുരസ്‌കാരവും. ഈ സന്തോഷ വാര്‍ത്ത എത്തുമ്പോള്‍ തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തിന്റെ ലൊക്കേഷനില്‍ ആണ് അദ്ദേഹം.2001ല്‍ പത്മശ്രീ കിട്ടുന്നതും ഇപ്പോള്‍ പത്മഭൂഷണ്‍ കിട്ടുമ്പോഴും താന്‍ പ്രിയദര്‍ശന്റെ സെറ്റിലായിരുന്നുവെന്ന് ലാല്‍ പറയുന്നു.സ്‌നേഹിച്ച് വളര്‍ത്തിയ പ്രേക്ഷകര്‍ക്കും സര്‍ക്കാരിനും നന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മോഹന്‍ലാലിന് പുറമേ ഐ എസ് ആര്‍ ഒ മുന്‍ശാസത്രജ്ഞന്‍ നമ്പി നാരായണന്‍ സംഗീതജ്ഞന്‍ കെ ജി ജയന്‍, പുരാവസ്തുവിദഗ്ദ്ധന്‍ കെ കെ മുഹമ്മദ്, ശിവഗിരിമഠം മേധാവി വിശുദ്ധാനദ്ധ എന്നിവര്‍ കൂടി കേരളത്തില്‍ നിന്ന് പദ്മ അവാര്‍ഡ് കരസ്ഥമാക്കി.

Latest News