വിവാഹം കഴിക്കുന്നവര്‍ കൂടുതല്‍ ഫിറ്റും വേഗത്തില്‍ നടക്കാന്‍ കഴിയുന്നവരും നല്ല ഗ്രിപ്പ് ഉള്ളവരും ആയിരിക്കുമെന്നാണ് ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ ഗവേഷണത്തില്‍ കണ്ടെത്തിയത്.
അതേസമയം, അവിവാഹിതരായവര്‍ പ്രായമാകുമ്പോള്‍ കൂടുതല്‍ ദുര്‍ബലരായിരിക്കും. വിവാഹിതരായവര്‍ കൂടുതല്‍ ചിട്ടയോടെയും സമൃദ്ധിയോടെയും സന്തോഷത്തോടെയും ജീവിക്കുന്നത് കൊണ്ടായിരിക്കുമിത്. അതായതു പങ്കാളിയുടെ ആരോഗ്യ ശ്രദ്ധ ഭര്‍ത്താവോ ഭാര്യയോ കൂടുതല്‍ ശ്രദ്ധിക്കുന്നു. വിവാഹിതരായ ഇംഗ്‌ളീഷ് പുരുഷ•ാര്‍ സെക്കന്ററില്‍ 11 സെന്റിമീറ്റര്‍ (4.3 ഇഞ്ച്) നടക്കുമ്പോള്‍ അവിവാഹിതര്‍ക്ക് സെക്കന്ററില്‍ 8 സെന്റിമീറ്റര്‍ (3.1 ഇഞ്ച്) മാത്രമേ നീങ്ങാന്‍ പറ്റുന്നുള്ളൂ. വിവാഹ മോഷണം നേടിയ പുരുഷനും ദാമ്പത്യ ജീവിതം നയിക്കുന്ന ആളെക്കാള്‍ പിന്നിലാണ്. വിവാഹിതരായ സ്ത്രീകള്‍ അവിവാഹിതരായവരേക്കാള്‍ സെക്കന്റില്‍ രണ്ടു ഇഞ്ചിലേറെ നീങ്ങും. വിവാഹത്തിലൂടെ സമ്മര്‍ദ്ദവും ഏകാന്തതയും ഒഴിവാക്കപ്പെടുന്നു. ശാരീരിക ആരോഗ്യത്തിനു അങ്ങനെ വിവാഹം നല്ലൊരു ഔഷധമായി മാറുന്നു. നടപ്പിന്റെ വേഗവും കൈയുടെ ഗ്രിപ്പും ആണ് ആരോഗ്യത്തിന്റെ പ്രധാനലക്ഷണം എന്ന് ഗവേഷകര്‍ പറയുന്നു. ഇംഗ്ലണ്ടിലും അമേരിക്കയിലുമുള്ള 60 വയസ് കഴിഞ്ഞ 20,000 പേരെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ പഠനത്തിലാണ് വിവാഹം ആരോഗ്യത്തിനു ഉത്തമം എന്ന് കണ്ടെത്തിയത്. വിവാഹം കഴിക്കാക്കാത്തവരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ വ്യക്തമാവുകയും ചെയ്തു.