ഫ്‌ളോറിഡ- യുഎസിലെ ഫ്‌ളോറിഡയില്‍ വീണ്ടും വെടിവെപ്പാക്രമണം. തോക്കുമായി ഒരു ബാങ്കിലേക്ക് അതിക്രമിച്ചെത്തിയ 21-കാരന്‍ തുരുതുരെ വെടിവയ്ക്കുകയായിരുന്നെന്നും ഈ ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടതായും പോലീസ് അറിയിച്ചു. അക്രമിയെ പിന്നീട് പോലീസ് കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തു. ബുധനാഴ്ച പ്രാദേശിക സമയം 12.30-ഓടെയാണ് ഫ്‌ളോറിഡയിലെ സെബ്‌റിങില്‍ സണ്‍ ട്രസ്റ്റ് ബാങ്കില്‍ തോക്കുമായി യുവാവ് ആക്രമണം നടത്തിയത്. ഇയാള്‍ സിഫന്‍ സേവര്‍ ആണെന്ന് തിരിച്ചറിഞ്ഞു. വെടിവെപ്പ് ആക്രമണം നടത്തിയതായി സേവര്‍ തന്നെ പോലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. ഉടന്‍ പോലീസെത്തി ബാങ്ക് വളഞ്ഞു. ആക്രമിയോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും കുട്ടാക്കിയില്ല. ഒടുവില്‍ ദ്രുതകര്‍മ സേനയെത്തിയാണ് യുവാവിനെ തന്ത്രപൂര്‍വം വലയിലാക്കിയത്. സംഭവത്തില്‍ അന്വേഷം നടന്നുവരികയാണ്. കൂട്ടക്കൊലയ്ക്കു പിന്നില്‍ എന്താണെന്നു വ്യക്തമായിട്ടില്ല. 2019-ല്‍ ഇത് 19-ാമത് കൂട്ടവെടിവയ്പ്പാണിത്.
LATEST: Highlands County commissioner says he knows 'there have been multiple people shot' in Sebring SunTrust bank incident and calls them 'civilian injuries' https://t.co/fI6uCWCWPQ pic.twitter.com/RQ1XNa0QbE
— WFLA NEWS (@WFLA) January 23, 2019