Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്ത്യൻ രണ്ടിൽ ദുൽഖറും?

ഉലകനായകൻ കമൽഹാസന്റെ സൂപ്പർ ഹിറ്റായ ഇന്ത്യന്റെ രണ്ടാം പതിപ്പായ ഇന്ത്യൻ 2ൽ ദുൽഖർ സൽമാനും അഭിനയിക്കുന്നതായി വിവരം. എന്നാൽ സംവിധായകൻ ശങ്കറോ കമലോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പൊങ്കൽ ദിനത്തിൽ ശങ്കർ ഇന്ത്യൻ 2 വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഉലകനായകന്റെ അവസാന ചിത്രമായിരിക്കും ഇതെന്നാണ് സൂചന. നേരത്തെ പൂർണസമയം രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിനാൽ അഭിനയം നിർത്തുമെന്ന് കമൽഹാസൻ പ്രഖ്യാപിച്ചിരുന്നു.
അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതുന്ന നായകന്റെ കഥയായിരുന്നു കമൽ അഛനായും മകനായും ഇരട്ട വേഷത്തിലെത്തിയ ഇന്ത്യന്റേത്. 22 വർഷത്തിന് ശേഷമാണ് ഇന്ത്യന് രണ്ടാം ഭാഗമൊരുങ്ങുന്നത്. രാഷ്ട്രീയ പ്രവേശനം കണക്കിലെടുത്ത് കമലിന് തന്റെ ആശയങ്ങളും നിലപാടുകളും വ്യക്തമാക്കാനുള്ള അവസരം കൂടിയായിരിക്കും ഇന്ത്യൻ 2.
200 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഹൈദരാബാദ് ഫിലിം സിറ്റിയായിരിക്കും പ്രധാന ലൊക്കേഷൻ. ബോളിവുഡ് താരം അജയ് ദേവ്ഗണും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുമെന്നറിയുന്നു. സാബു സിറിലാണ് കലാസംവിധാനം. സംഘട്ടനം പീറ്റർ ഹെയ്ൻ. രവി വർമ്മനാണ് ഛായാഗ്രഹണം. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളിലും ഇന്ത്യൻ 2 പുറത്തിറങ്ങും.

 

Latest News