ന്യൂദല്‍ഹി- അപകീര്‍ത്തികരമായ ലേഖനം പ്രസിദ്ധീകരിച്ചു എന്നാരോപിച്ച് കാരവന്‍ മാസികയ്ക്കും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിനുമെതിരേ മാനനഷ്ടക്കേസുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ വിവേക് ഡോവല്‍. ഹരജിയില്‍ അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് സമര്‍ വിശാല്‍ ചൊവ്വാഴ്ച വാദം കേള്‍ക്കും.
അജിത് ഡോവലിന്റെ ഇളയ മകന്‍ വിവേക് ഡോവല്‍ വിദേശത്തെ സ്വകാര്യ നിക്ഷേപ പങ്കാളിത്ത ഫണ്ടുകള്‍ വഴി ഇന്ത്യയില്‍ വന്‍തോതില്‍ നികുതി വെട്ടിപ്പു നടത്തിയെന്നാണ് ആരോപണം. വിദേശ അക്കൗണ്ടുകളിലൂടെയുള്ള വന്‍ നികുതി വെട്ടിപ്പുകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നു പിതാവ് ഡോവല്‍ മുന്നറിയിപ്പു നല്‍കുന്നതിനിടെയാണു മകന്റെ ദുരൂഹ നടപടികളെന്നു വാര്‍ത്ത പുറത്തുവിട്ട കാരവന്‍ മാസിക റിപ്പോര്‍ട്ടു ചെയ്തിരുന്നു.