Sorry, you need to enable JavaScript to visit this website.

ലണ്ടന്‍ വെളിപ്പെടുത്തല്‍: നിയമ നടപടി സ്വീകരിക്കുമെന്ന് തെര. കമ്മീഷന്‍

ന്യൂദല്‍ഹി- കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്തുവെന്നതടക്കം ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച സൈബര്‍ വിദഗ്ധനെതിരെ നിയമ നടപടിക്ക് ഒരുങ്ങി ഇന്ത്യന്‍ ഇലക്ഷന്‍ കമ്മീഷന്‍. ഇന്ത്യയിലെ തെരഞ്ഞെടുപ്പുകള്‍ക്ക് ഉപയോഗിച്ച വോട്ടിംഗ് യന്ത്രങ്ങള്‍ പൂര്‍ണ സുരക്ഷിതമാണെന്നും കര്‍ശന മേല്‍നോട്ടത്തിലാണ് അവ നിര്‍മിച്ചതെന്നും കമ്മീഷന്‍ അവകാശപ്പെട്ടു. ലണ്ടനില്‍ വെളിപ്പെടുത്തിയ കാര്യങ്ങളില്‍ എന്തു നിയമനടപടി സ്വീകരിക്കാന്‍ സാധിക്കുമെന്ന് പ്രത്യേകം പരിശോധിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു.

വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്യാമെന്ന് കാണിച്ച സൈബര്‍ വിദഗ്ധന്‍ ആര്?

മോഡി ജയിച്ച തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടു; ഞെട്ടിക്കുന്ന വിവരങ്ങളുമായി സൈബര്‍ വിദഗ്ധന്‍

Latest News