പ്രയാഗ്‌രാജ്- കാഷായ വേഷം ധരിച്ച സന്യാസി മുഖ്യമന്ത്രിയായിരിക്കെ, ഭൗതിക ജീവിതത്തോടുള്ള വിരക്തിയുമായി സന്യാസം സ്വീകരിച്ചവര്‍ക്ക് അത്യാധുനിക സൗകര്യങ്ങള്‍. കുംഭമേളയില്‍ പങ്കെടുക്കുന്ന ഹിന്ദു സന്യാസിമാര്‍ക്കും മഠാധിപന്മാര്‍ക്കുമായി പരമാര്‍ഥ് നികേതനില്‍ ഒരുക്കിയ ഹൈടക് കുടിലുകളാണ് വാര്‍ത്തകളില്‍ ഇടംപെടിച്ചത്. ഈ തമ്പുകളില്‍ വാട്ടര്‍ ഹീറ്ററടക്കമുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.