വിവാഹം കഴിഞ്ഞതോടെ ഹാരി രാജകുമാരന്റെയും മേഗന്റെയും പിന്നാലെയാണ് പാപ്പരാസികള്‍. മേഗനു വിശേഷം കൂടിയായതോടെ പറയാനുമില്ല. രാജകുടുംബത്തിന്റെ പകിട്ടില്ലാതെ സ്വതന്ത്രമായി സമയം ചെലവിടാനാണ് ഹാരിയും മേഗനും താല്‍പര്യപ്പെടുന്നത്.
അതുകൊണ്ടു വീക്കെന്റില്‍ താമസിക്കാന്‍ രണ്ട് ബെഡ്‌റൂം നോട്ടിംഗ്ഹാം കോട്ടേജ് ഇവര്‍ വാടകയ്ക്ക് എടുത്തിരുന്നു. വിവാഹത്തിനോട് അനുബന്ധിച്ച് കഴിഞ്ഞ വര്‍ഷമായിരുന്നു 2.5 മില്യണ്‍ പൗണ്ട് വിലയുള്ള ഈ മുന്‍ ഫാം ഹൗസ് ദമ്പതികള്‍ രണ്ട് വര്‍ഷത്തേക്ക് ലീസിനെടുത്തിരുന്നത്.
എന്നാല്‍ വാടക കൊടുക്കാനുള്ള പ്രയാസം മൂലം ഈ വീട് ഒഴിയുകയാണ് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നോട്ടിംങാം കോട്ടേജായ കോട്‌സ് വേള്‍ഡ്‌സ് ബോല്‍തോണില്‍ നിന്നും ദമ്പതികള്‍ ആഴ്ചകള്‍ക്കകം ഒഴിയുമെന്നാണ് റിപ്പോര്‍ട്ട്. കൂടിയ വാടക കൊടുക്കാനുള്ള പ്രയാസമാണത്രെ കാരണം. മിക്ക വീക്കെന്റുകളിലും മേഗനും ഹാരിയും ഈ കോട്ടേജിലായിരുന്നു കഴിഞ്ഞിരുന്നത്. പ്രകൃതി രമണീയമായ സ്ഥലത്താണിത് നിലകൊള്ളുന്നത്. ഈ വരുന്ന സ്പ്രിംഗില്‍ ലണ്ടനില്‍ നിന്നും രാജ്ഞിയുടെ വിന്‍ഡ്‌സര്‍ എസ്‌റ്റേറ്റിലൂള്ള കോട്ടേജിലേക്ക് ഹാരിയും മേഗനും താമസം മാറ്റുന്നതോടെ നോട്ടിംങാം കോട്ടേജ് ഒഴിയുമെന്നാണ് സൂചന. ഏപ്രിലില്‍ മേഗനും ഹാരിക്കും തങ്ങളുടെ ആദ്യ കുട്ടി ജനിക്കും. നീണ്ട പ്രണയത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം മെയ് 19 നായിരുന്നു ഇരുവരുടെയും വിവാഹം.