സംഗീത സംവിധായകന്‍ എസ് ബാലകൃഷ്ണന്‍ (69) അന്തരിച്ചു. ചെന്നൈ നീലാങ്കരയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. അര്‍ബുദത്തെ തുടര്‍ന്നു ദീര്‍ഘനാളായി ചികിത്സയിലായിരുന്നു ബാലകൃഷ്ണന്‍. ഭാര്യ: രാജലക്ഷ്മി. മക്കള്‍: ശ്രീവത്സന്‍, വിമല്‍ ശങ്കര്‍.
14 ചിത്രങ്ങള്‍ക്ക് മാത്രമേ എസ് ബാലകൃഷ്ണന്‍ സംഗീതം നല്‍കിയുള്ളുവെങ്കിലും അവയെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, റാംജി റാവു സ്പീക്കിങ്, കിലുക്കാംപെട്ടി, വിയറ്റ്‌നാം കോളനി, മഴവില്‍ കൂടാരം, തുടങ്ങിയ മലയാള സിനിമകള്‍ക്കു സംഗീതം നല്‍കിയിട്ടുണ്ട്.സിദ്ധിഖ് ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ മിക്ക ചിത്രങ്ങളിലും എസ് ബാലകൃഷ്ണനായിരുന്നു സംഗീതസംവിധായകന്‍. 80ലേറെ മലയാള ചലചിത്രഗാനങ്ങള്‍ ബാലകൃഷ്ണന്റേതായിട്ടുണ്ട്.