സിനിമയില്‍ മാത്രമല്ല ബാഡ്മിന്റണ്‍ കോര്‍ട്ടിലും നിറഞ്ഞാടിയ താരമാണ് ദീപിക പദുകോണ്‍. ചെറുപ്പത്തില്‍ അച്ഛന്റെ പാത പിന്തുടര്‍ന്ന് താരം ബാഡ്മിന്റണ്‍ കോര്‍ട്ടിലെത്തിയിരുന്നു. അച്ഛനെ പോലെ കായികലോകത്ത് താരം സജീവമാകുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അത് ഉണ്ടായിരുന്നില്ല. സ്‌പോര്‍ട്‌സ് വിട്ട് താരം സിനിമയില്‍ ചേക്കേറുകയായിരുന്നു. ഇതിന്റെ കാരണവും താരം തന്നെ വ്യക്തമാക്കി. ദി ഡോട്ട് ദാറ്റ് വെന്റ് ഫോര്‍ എ വോക്ക് എന്ന പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ചെറുപ്പം മുതലെ ബാഡ്മിന്റണ്‍ തന്റെ ഭാവിയല്ലെന്ന് തോന്നിയിരുന്നു. അതേ സമയം സിനിമ കാണുമ്പോള്‍ ഇതാണ് എന്റെ കരിയര്‍ എന്ന് തോന്നിയിരുന്നു. ആ ഒരു തോന്നലാണ് കായിക താരത്തില്‍ നിന്ന് അഭിനേത്രിയിലേയ്ക്കള്ള ചുവട് മാറ്റത്തിന് കാരണമാക്കിയത്. ആ തോന്നലിനെ പിന്തുടരുക മാത്രമാണ് താന്‍ ചെയ്തതെന്നും ദീപിക പറഞ്ഞു. ഇന്ത്യയ്ക്ക് വേണ്ടി ഒരുപാട് അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുളള വ്യക്തിയാണ് ദീപികയുടെ പിതാവ് പ്രകാശ് പദുകോണ്‍. അച്ഛനുമായുള്ള അടുത്ത ബന്ധത്തെ കുറിച്ച് പല തവണ ദീപിക തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ കുടുംബ കാര്യമൊഴികെ എന്തും ചോദിക്കാമെന്നാണ് പ്രകാശ് പദുകോണ്‍ അഭിമുഖങ്ങള്‍ക്ക് മുമ്പെ പറയാറുള്ളത്.