Sorry, you need to enable JavaScript to visit this website.

മനുഷ്യരുടെ ഭക്ഷണരീതി ഭൂമിയെ നശിപ്പിക്കുന്നുവെന്ന് പഠനങ്ങൾ 

മനുഷ്യരുടെ ഭക്ഷനോൽപാദന രീതികളും ഭക്ഷണ രീതികളും ഭൂമിയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. അനാരോഗ്യകരമായ ഭക്ഷണരീതി കൊണ്ടുള്ള മരണങ്ങൾ വര്ഷം തോറും 11 കോടിയാണെന്നാണ് റിപ്പോർട്ട്. 'ഗ്ലോബൽ ഡിസീസ് ബെർഡന്റെ'താണ് റിപ്പോർട്ട്. 
ഒരു വശത്ത് ആളുകൾ പട്ടിണി കിടക്കുമ്പോൾ മറുഭാഗത്ത് ശരിയല്ലാത്ത ഭക്ഷണം കൂടുതലായി കഴിക്കുന്നത് ഭൂമിയുടെ 'ബാലൻസിങ്' നശിപ്പിക്കുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 
ഒരു ഭാഗത്ത് ഭക്ഷണം ഇല്ലാതെയുള്ള മരണങ്ങളും രോഗങ്ങളും വർധിക്കുമ്പോൾ, മറുഭാഗത്ത് അമിത ഭാരം, പ്രമേഹം, ഹൃദ്രോഗങ്ങൾ എന്നിവ വർധിക്കുന്നു. മാത്രമല്ല, ഭക്ഷനോൽപാദന രീതികൾക്കു വേണ്ടി ഭൂമിയുടെ ശുദ്ധജല സ്രോതസ്സുകളിൽ നിന്നുള്ള 70 ശതമാന ജലം ഉപയോഗിക്കുന്നുണ്ട്. ഇതിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷണത്തിലേറെയും ഉപയോഗിക്കാതെ പാഴാകുകയാണ്. 2050 ആകുമ്പോഴേക്കും ഈ 'അൺബാലൻസിങ് ' വളരെ പ്രതികൂലമായി  പ്രകടമാക്കുകയും ചെയ്യും.റിപ്പോർട്ട് വിശദമാക്കുന്നു.  മാംസം, പാൽ  ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതും  സസ്യ ജന്യ ഉത്പന്നങ്ങൾ ഭക്ഷിക്കുന്നതും 'ബാലൻസിങ്' കൊണ്ടുവരാൻ ഉപകരിക്കും. 

ഒരു കിലോ മാസം ഉത്പാദിപ്പിക്കാൻ വേണ്ട ധാന്യത്തിന്റെ അളവ് 5 കിലോയാണ്. ഭക്ഷണരൂപത്തിലായ മാസം ഉപയോഗിക്കാതെ പാഴാക്കുമ്പോൾ അത്രയും ധാന്യവും പാഴാകുന്നു. പാലുല്പന്നങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. ഭൂമിയിലെ പട്ടിണിയിലാണ്ട ജനങ്ങളുടെ മുഴുവൻ പോഷക ദാരിദ്ര്യം മാറ്റാൻ കഴിയുന്നത്ര ഭക്ഷണമാണ് ദിവസവും പാഴായി പോകുന്നത്. പഠനത്തിൽ പറയുന്നു. 'ഇത് ഭയങ്കരമായ വിപത്തിലേക്ക് നയിക്കും'; റിപ്പോർട്ടിന് വേണ്ടി പഠനം നടത്തിയ പോട്‌സ്ഡാം ഇൻസ്റ്റിറ്റിയൂട്ട് ഡയറക്ടർ ജൊഹാൻ റോക്‌സ്‌ട്രോം പറയുന്നു.
 

Latest News