Sorry, you need to enable JavaScript to visit this website.

ഇന്ത്യൻ കാർ വിപണിയിൽ മാരുതി ആധിപത്യം നിലനിർത്തി

ഇന്ത്യയുടെ വാഹന വിപണിയിൽ മുൻവർഷങ്ങളിലേതു പോലെ ആധിപത്യം മാരുതി നിലനിർത്തി. 2018 ൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ 25 കാറുകളിൽ 12 കാറുകളും മാരുതിയുടേതാണ്. നാലു കാറുകളുമായി രണ്ടാം സ്ഥാനം ഹ്യുണ്ടായിക്ക് ലഭിച്ചു. 
മാരുതിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡൽ മാരുതി ഡിസയറാണ്. രണ്ടാം സ്ഥാനം ഓൾട്ടോക്കും മൂന്നാം സ്ഥാനം സ്വിഫ്റ്റിനും ലഭിച്ചു. നാലും അഞ്ചും സ്ഥാനങ്ങൾ യഥാക്രമം മാരുതി ബലീനോ, മാരുതി ബ്രെസ എന്നീ കാറുകൾക്കും വാഗണറിന് ആറാം സ്ഥാനവും ലഭിച്ചു. 
ഹ്യുണ്ടായി ഐ 20, ഹ്യൂണ്ടായ് ജി ഐ 10, ഹ്യുണ്ടായ് ക്രെറ്റ, മാരുതി സെലേറിയോ എന്നീ മോഡലുകളാണ് ഏഴ് മുതൽ 10 വരെ സ്ഥാനങ്ങളിലുള്ളത്. 
രണ്ടാം സ്ഥാനത്തുണ്ടെങ്കിലും ഓൾട്ടോയ്ക്ക് വളർച്ച ഒട്ടും നേടാനായില്ല. ആറാം സ്ഥാനത്തുള്ള വാഗൺ ആറിന്റെ വിൽപനയിൽ ഒമ്പത് ശതമാനം കുറവുമു
ണ്ടായി. പത്താം സ്ഥാനത്തുള്ള സെലേറിയോക്കും ഒട്ടും വളർച്ച കൈവരിക്കാനായില്ല. 
ടാറ്റയുടെ കാറുകളിൽ ടിയാഗോ, നെക്‌സൺ എന്നിവയാണ് വളർച്ച കൈവരിച്ചത്. ടിയാഗോയുടെ വിൽപന 30 ശതമാനവും നെക്‌സൺ 273 ശതമാനവും വളർച്ച നേടി. 
ഹോണ്ടയുടെ അമേസ് 139 ശതമാനം വളർച്ച കൈവരിച്ചു. എന്നാൽ ഹോണ്ട സിറ്റിയുടെ വിൽപന 33 ശതമാനം കുറഞ്ഞു. മഹീന്ദ്ര ബൊലേറോയുടെ വിൽപന അഞ്ച് ശതമാനം കൂടിയപ്പോൾ സ്‌കോർപ്പിയോയുടെ വിൽപന ആറ് ശതമാനം കുറഞ്ഞു. 15 ാം സ്ഥാനത്തുള്ള ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ വിൽപന എട്ട് ശതമാനം വർധിച്ചു. 20 ാം സ്ഥാനത്തുള്ള ഫോർഡ് ഇക്കോസ്‌പോർട്ടിന്റെ വിൽപനയും 15 ശതമാനം കൂടി. എന്നാൽ റിനോ ക്വിഡിന്റെ വിൽപന 28 ശതമാനം ഇടിഞ്ഞു.

 

Latest News