താങ്ങാവുന്ന വിലയിൽ ബഡ്‌ജറ്റ് ഫോൺ സീരീസുമായി സാംസങ്. M സീരീസ് എന്ന വിളിക്കുന്ന ശ്രേണി ഉടൻ പുറത്തിറങ്ങും. ചെറുപ്പക്കാരെ ലക്ഷ്യമാക്കി ഇറക്കുന്ന ഫോണിൽ ഒട്ടേറെ സവിശേഷതകളാണുള്ളത്. കൂടുതൽ ശക്തിയുള്ള ബാറ്ററി, ഡിസ്‌പ്ലെ, കാമറ, പ്രൊസസർ എന്നീ പ്രത്യേകതകളോട് കൂടിയുള്ള ഫോൺ ഇന്ത്യയിൽ ആമസോണിലും സാംസങ് ഓൺലൈൻ ഷോപ്പിലും ലഭ്യമാക്കും.
ചൈനീസ് കമ്പനിയായ സയോമിയോട് മത്സരിക്കാനാണ് M സീരീസ് പുറത്തിറക്കുന്നത്. വിലക്കുറവിൻറെ കാര്യത്തിൽ ഇന്ത്യയിൽ കൂടുതൽ ജനകീയമാണ് സയോമി. ഇന്ത്യയിൽ നിർമിക്കുന്ന M സീരീസ് 10000 നും 20000 രൂപയ്ക്കും ഇടയിൽ ലഭ്യമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 2018 ലെ ഇന്ത്യയിലെ സാംസങ് ഫോണുകളുടെ വില്പന 5.3 ബില്യൺ യു.എസ് ഡോളർ ആയിരുന്നു.