ഇന്ത്യൻ കാപ്റ്റൻ വിരാട് കൊഹ്‌ലി, ഭാര്യ അനുഷ്ക ശർമയുമൊത്തുള്ള ചിത്രം പോസ്റ്റ് ചെയ്തത് ട്രോളുകളാൽ നിറയുകയാണ്. സിഡ്‌നിയിൽ നടന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിനത്തിൽ. 34 റൺസിന് പരാജയപ്പെട്ട ഒന്നാം ഏകദിനത്തിനു ശേഷം ആദ്യമായാണ് വിരാട് ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത്. ഫോട്ടോയിൽ വളരെ സന്തോഷത്തോടെ ഇരുവരും ചിരിച്ചു നിൽക്കുന്ന ഫോട്ടോ "ഹാർട്ട്" ഇമോജി കൊണ്ട് കാപ്‌ഷൻ ഇട്ടാണ് വിരാട് പോസ്റ്റ് ചെയ്തത്. രണ്ടാം ഏകദിന തുടങ്ങാനിരിക്കെ, കറങ്ങി നടക്കാതെ കളിയിൽ ശ്രദ്ധിക്കാൻ പറഞ്ഞു കൊണ്ടാണ് ആരാധകർ ഫോട്ടോയെ ആക്രമിക്കുന്നത്.
ഇന്ത്യ തോറ്റത് മാത്രമല്ല, വിരാട് വെറും 3 റൺസാണ് എടുത്തതെന്നതും ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. ടെസ്റ്റ് സീരീസിലും വെറും 23 റൺസാണ് വിരാടിന് എടുക്കാനായത്. ചൊവ്വാഴ്ച അഡലെയ്ഡിൽ വച്ചാണ് രണ്ടാം ഏകദിനം. അവസാന ഏകദിനം വെള്ളിയാഴ്ച മെൽബണിൽ വച്ച് നടക്കും.