പ്രശസ്ത മോഡലും അമേരിക്കന്‍ ടിവി റിയാലിറ്റി ഷോ അവതാരകയുമായ കിം കര്‍ഡാഷിയാന്‍ നാലാമത്തെ കുഞ്ഞിനായി കാത്തിരിക്കുന്നു. പാരീസ് ഹില്‍ട്ടനുമായിട്ടുള്ള സൗഹൃദം വഴിയാണ് ഇവര്‍ ആദ്യം മാധ്യമ ശ്രദ്ധ നേടിയത്. നിരവധി കാമുക•ാരും രണ്ടു വിവാഹവും വഴി എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു കിം. റാപ്പ് ഗായകന്‍ കെന്‍യി വെസ്റ്റുമായിട്ടുള്ള ബന്ധത്തിന്റെ പേരില്‍ കിം കര്‍ഡാഷിയാന്‍ വീണ്ടും വാര്‍ത്ത സൃഷ്ടിക്കുകയാണ്. കിമ്മും കെന്‍യി വെസ്റ്റും അവരുടെ മൂന്ന് മക്കളും സുഖമായി കഴിയുകയാണ്. പുറത്ത് കിം കര്‍ഡാഷിയാനും കെന്‍യി വെസ്റ്റും നാലാമത്തെ കുഞ്ഞിന് വേണ്ടി കാത്തിരിക്കുകയാണ്. എന്നാല്‍ ഇത് വാടക ഗര്‍ഭധാരണം വഴിയാണെന്നുള്ളതാണ് ശ്രദ്ധേയം. യുഎസ് മാഗസിനുകളെല്ലാം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഇതുപോലെ തന്നെ താര ദമ്പതികള്‍ക്ക് മൂന്നാമത്തെ കുഞ്ഞ് പിറന്നിരുന്നു.