ലഖ്നൗ- പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ആരോഗ്യനില മോശമായെന്നും, പരിശോധനകൾക്കായി ഡോക്ടർമാരെ അനുവദിക്കുന്നില്ലെന്നും മകൾ മറിയം നവാസ്. അസീസിയ സ്റ്റീൽ മിൽസ് അഴിമതി കേസിൽ കഴിഞ്ഞ 7 വർഷമായി ലാഹോർ ജയിലിൽ കഴിയുകയാണ് നവാസ് ഷെരീഫ്.
എന്നാൽ, നവാസ് ഷെരീഫിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ല എന്നാണ് ജയിൽ അധികൃതർ പറയുന്നത്. 69 കാരനായ ഷെരീഫ് 3 വർഷങ്ങൾക്ക് മുൻപ് ലണ്ടനിൽ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
ഷെരീഫിന് എന്തെങ്കിലും പറ്റിയാൽ അതിനുത്തരവാദി പ്രധാനമന്ത്രി ഇമ്രാൻ ഖാനും പഞ്ചാബ് സർക്കാരും ആയിരിക്കുമെന്നും സഹോദരൻ ഷഹബാസ് ഷെരീഫ് മുന്നറിയിപ്പ് നൽകി.