ന്യൂദൽഹി- അയാട്ട തയ്യാറാക്കുന്ന ഹെൻലി റിപ്പോർട്ട് പ്രകാരം, ലോകത്തെ പ്രബലമായ പാസ്‌പോർട്ടുകളിൽ ഇന്ത്യയ്ക്ക് 79 -ാംസ്ഥാനം. കഴിഞ്ഞ വർഷം 81-സ്ഥാനമായിരുന്നു ഇന്ത്യൻ പാസ്‌പോർട്ടിനുണ്ടായിരുന്നത്.
ലോകത്തെ ഏറ്റവും സഞ്ചാര യോഗ്യമായ പാസ്‌പോർട്ടായി ജപ്പാൻ തന്നെയാണ് ഈ വർഷവും മുന്നിൽ. ജപ്പാൻ പാസ്‌പോർട്ടുമായി 190 രാജ്യങ്ങളിൽ സഞ്ചരിക്കാനാകും. 199 രാജ്യങ്ങളുടെ പാസ്‌പോർട്ടുകളാണ് ഹെൻലി റിപ്പോർട്ടിലുള്ളത്.
പാക്കിസ്ഥാൻ ഏറ്റവും മോശം പാസ്‌പോർട്ടുകളിൽ അഞ്ചാം സ്ഥാനത്താണ്. അഫ്ഗാനിസ്ഥാനും ഇറാഖും ആണ് ഏറ്റവും പിന്നിൽ. കഴിഞ്ഞ വർഷം 85 ആം സ്ഥാനത്തായിരുന്ന ചൈന ഇത്തവണ 69 ലെത്തി.
ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് വിസ കൂടാതെ 61 രാജ്യങ്ങൾ സന്ദർശിക്കാനാകും. സിംഗപ്പൂരും സൗത്ത് കൊറിയയുമാണ് ജപ്പാന് പിന്നിലുള്ളത്. 189 രാജ്യങ്ങൾ ഈ പാസ്‌പോർട്ടുകൾ ഉള്ളവർക്ക് സന്ദർശിക്കാം. 185 രാജ്യങ്ങൾ സന്ദർശിക്കാൻ കഴിയുന്ന പാസ്സ്‌പോർട്ട് എന്ന നിലയിൽ, അമേരിക്ക, കാനഡ, യു.കെ, ഷെങ്കൻ രാജ്യങ്ങൾ തുടങ്ങിയവ ആറാം സ്ഥാനം പങ്കിട്ടു. 'മോഡിക്കും അമിത് ഷായ്ക്കും ഉറക്കമില്ലാത്ത രാത്രികൾ', അഖിലേഷ്മായാവതി സഖ്യം പ്രഖ്യാപിച്ചു.