Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വ്യക്തിത്വം അറിയാൻ ഒരു ടെസ്റ്റ്

ഒരേ സാഹചര്യത്തിൽ വ്യത്യസ്ത ആളുകൾ വ്യത്യസ്ത രീതിയിലാകും പ്രതികരിക്കുക. ചില പ്രത്യേക സാഹചര്യങ്ങളിൽ നിങ്ങൾ എങ്ങനെയാണ് പ്രതികരിക്കുക എന്നറിയണ്ടേ..? ഈ ടെസ്റ്റ് ഒന്ന് ചെയ്തു നോക്കൂ. 1940 കളിൽ കാതറിൻ ബ്രിസ് എന്നും  ഇസബെൽ ബ്രിഗ്‌സ് മയേഴ്‌സ് എന്നും പേരുകളുള്ള അമ്മയുടെയും മകളുടെയും കണ്ടുപിടുത്തമാണ് ഈ ടെസ്റ്റ്. നിങ്ങളുടെ യഥാർത്ഥ വ്യക്തിത്വം നിങ്ങളുടെ വിശ്വാസം, മൂല്യങ്ങൾ, തീരുമാനം എന്നിവയുടെ പ്രതിഫലനമാണെങ്കിലും അവയെ സ്വാധീനിക്കുന്ന ഘടകങ്ങൾ അറിയുന്നത് രസകരമായിരിക്കും. 

മയേഴ്‌സ് ബ്രിഗ്‌സ് പേഴ്‌സണാലിറ്റി ടെസ്റ്റ് എന്നാണു ഇത് അറിയപ്പെടുന്നത്. നാലു വിധത്തിലാണ് ഈ ടെസ്റ്റ് നിങ്ങൾക്ക് നിങ്ങളെ മനസിലാക്കി തരുന്നത്.

1. തീരുമാനമെടുക്കാനുള്ള കഴിവ് 

2. വിവരങ്ങൾ ശേഖരിക്കാനുള്ള കഴിവ് 

3. ഊർജം സ്വീകരിക്കാനും പ്രസരിപ്പിക്കാനുമുള്ള കഴിവ് 

4.പുറം ലോകത്തെ നേരിടാനുള്ള കഴിവ് 
താഴെ പറയുന്നവയിൽനിന്ന് നിങ്ങളുമായി ഏറ്റവുമധികം സാദൃശ്യം തോന്നുന്ന ഉത്തരം തിരഞ്ഞെടുക്കുക .
1.അന്തർമുഖനോ ബഹിർമുഖനോ 
അന്തർമുഖൻ (I): അടുത്ത സുഹൃത്തുക്കളുണ്ടെങ്കിലും 'സോഷ്യലൈസിങ്ങി'നോട് താല്പര്യമില്ല. ആളുകളെ കാണുന്നത് നിങ്ങളെ ശ്വാസം മുട്ടിക്കുന്നു. എപ്പോഴും 'എന്റേതായി കുറച്ചു സമയം' കിട്ടണമെന്നാഗ്രഹിക്കുന്ന വ്യക്തിയാണ് നിങ്ങൾ. ലളിതമായി പറഞ്ഞാൽ 'സോഷ്യലൈസിങ്' നിങ്ങളുടെ ഉത്സാഹം കെടുത്തുന്നു. 
ബഹിർമുഖൻ (E): അന്തർമുഖന് നേരെ വിപരീതം. ആളുകൾ ചുറ്റിലും ഉള്ളതാണ് നിങ്ങൾക്ക് ഉത്സാഹം തരുന്നത്. ഒറ്റയ്ക്കാകുമ്പോൾ നിങ്ങളുടെ ഊർജമാകെ ചോരുന്ന പോലെ തോന്നും. പാർട്ടികളും ഒത്തുകൂടലുമെല്ലാം നിങ്ങൾ അങ്ങേയറ്റം ആസ്വദിക്കും. അപരിചതരുമായി വേഗം ഇടപഴകാനും സാധിക്കും. 
2. അന്തർജ്ഞാനിയോ  സാമാന്യ ബോധമുള്ളയാളോ 
അന്തർജ്ഞാനി (N) : നിങ്ങൾ നിങ്ങളുടെ മനക്കരുത്തിൽ ശക്തമായി വിശ്വസിക്കുകയും ശൂന്യതയിൽനിന്ന് എല്ലാമുണ്ടാക്കാമെന്ന് കരുതുകയും ചെയ്യുന്നു. ആഴത്തിൽ ചിന്തിക്കുന്ന ആളെന്ന നിലയിൽ സ്വന്തം തോന്നലുകളെയും  വികാരങ്ങളെയും കുറിച്ച് കൃത്യമായ ധാരണ നിങ്ങൾക്കുണ്ടായിരിക്കും. അതുകൊണ്ടു തന്നെ മറ്റുള്ളവരുടെ വികാരങ്ങൾ മനസിലാക്കാനുള്ള കഴിവും നിങ്ങൾക്കുണ്ടായിരിക്കും. 
സാമാന്യ ബോധമുള്ളയാൾ (ട): നിങ്ങൾ അയഥാർത്ഥമായ തോന്നലുകളിൽ വിശ്വസിക്കുന്നില്ല. ശൂന്യതയിൽ നിന്നും എല്ലാം നേടിയെടുക്കാൻ കഴിയുമെന്നും വിചാരിക്കുന്നില്ല. നിങ്ങൾ എവിടെയാണോ അവിടെ ഉണ്ടെന്ന് കരുതാനാണിഷ്ടം. നിങ്ങൾക്ക് ലഭ്യമായിട്ടുള്ള അടിസ്ഥാന അറിവുകളിൽ കൂടി കാര്യങ്ങൾ നീക്കാനാണ് ഇഷ്ടപ്പെടുന്നത്. അതിനെ അടിസ്ഥാനപ്പെടുത്തിയാകും നിങ്ങളുടെ  തീരുമാനങ്ങൾ. യാഥാർഥ്യങ്ങളും യുക്തിയും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നു. 

3. ചിന്തയും തോന്നലും 
ചിന്ത (T): നിങ്ങൾ ഏതു സാഹചര്യത്തിലും ലക്ഷ്യപ്രാധാന്യമായി തീരുമാനമെടുക്കുന്നു. ഓരോന്നിന്റെയും നല്ലതും ചീത്തയും മനസിലാക്കി തീരുമാനിക്കുന്നതിൽ നിങ്ങൾ നിപുണനാണ്. പ്രവർത്തിക്കുന്നതിന് മുമ്പ് ചിന്തിക്കുന്ന ആളാണ് നിങ്ങൾ 
തോന്നൽ(F): മറ്റുള്ളവർ പറയുന്നത് കേട്ടുള്ള തോന്നലുകളിൽ പ്രവർത്തിക്കുന്ന ആളാണ് നിങ്ങൾ. സ്വന്തമായുള്ള ചിന്തയേക്കാൾ മറ്റുള്ളവർ പറയുന്നതിനെ അടിസ്ഥാനപ്പെടുത്തി എടുക്കുന്ന തീരുമാനങ്ങൾ ആകും നിങ്ങളുടേത്. നിങ്ങളുടെ സ്വന്തം തോന്നലുകളും ഇതിന് ഭാഗമാകാറുണ്ട്. മറ്റുള്ളവർക്ക് പ്രാധന്യം കൊടുക്കുന്ന തീരുമാനങ്ങളാകും നിങ്ങളുടേത്. 
4. മുൻവിധി അല്ലെങ്കിൽ അവബോധം 
മുൻവിധി (J): നിങ്ങൾ സൂക്ഷ്മമായി ലോകം നോക്കിക്കാണുന്ന ആളാണ്. എല്ലാ കാര്യവും ആസൂത്രിതമായും വിസ്തരിച്ചും ചെയ്യാനിഷ്ടപ്പെടുന്നയാൾ. സാഹചര്യമെന്തുമാകട്ടെ, ഇക്കാര്യത്തിൽ നിങ്ങൾക്ക് നിർബന്ധമാണ്. നേരത്തെ തന്നെ ആസൂത്രണം ചെയ്യുന്നത് വഴി നിങ്ങളുടെ ജീവിതം അച്ചടക്കമുള്ളതാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു. തടസങ്ങളും നഷ്ടപ്പെടുന്നതും ഒഴിവാക്കാൻ ചെയ്തു തീർക്കേണ്ട കാര്യങ്ങളെ കുറിച്ച് പട്ടിക തയ്യാറാക്കാൻ നിങ്ങൾ മറക്കാറില്ല. 
അവബോധം (P): നിങ്ങൾ ജീവിതത്തിൽ പരീക്ഷണങ്ങൾ ഇഷ്ടപ്പെടുന്നു. ഒരു സാഹചര്യത്തിൽ തന്നെ വിവിധ വഴികൾ പരീക്ഷിക്കുന്നതിൽ നിങ്ങൾക്ക് പ്രശ്‌നമില്ല. പരിപാടികളും അവയിലെ ചടങ്ങുകളും നിങ്ങൾ ആസൂത്രണം ചെയ്യാറില്ല. ജീവിത സാഹചര്യങ്ങൾ മാറുന്നതിൽ നിങ്ങൾക്ക്  പൊരുത്തക്കേട് തോന്നാറില്ല. കാര്യങ്ങൾ എങ്ങനെ വഴി മാറുന്നുവെന്ന് നോക്കിക്കാണാൻ നിങ്ങൾക്ക് ഇഷ്ടമാണ്. 
ഫലങ്ങൾ:
ഫലങ്ങളെ മനസിലാക്കാൻ, ഓരോന്നിനും നൽകിയിട്ടുള്ള ഇംഗ്ലീഷ് അക്ഷരങ്ങൾ ഒന്നാക്കുക. ഉദാഹരണത്തിന് അന്തർമുഖൻ എന്നതിന് കൊടുത്തിരിക്കുന്നത് I എന്ന അക്ഷരമാണ്. നിങ്ങൾ അന്തർമുഖനും അന്തർജ്ഞാനിയും ചിന്തിക്കുന്നയാളും മുൻവിധിയുള്ളയാളും ആണെങ്കിൽ നിങ്ങളുടെ മയേഴ്‌സ് ബ്രിഗ്‌സ് വ്യക്തിത്വം INTJ ആണ്. ഫലങ്ങളെ വിലയിരുത്താം.
INTP 

നിങ്ങൾ എല്ലായ്‌പോഴും 'എന്തുകൊണ്ട്' എന്ന ചോദ്യത്തിന് ഉത്തരം തേടിക്കൊണ്ടിരിക്കുന്ന ആളാണ്. യുക്തിപരമായ ഉത്തരങ്ങളാണ് നിങ്ങൾക്കാവശ്യം. നിങ്ങൾ ലോകത്തെ കുറിച്ച് അറിയാനുള്ള അന്വേഷണത്തിലാണെപ്പോഴും. വിശകലനം ചെയ്യുന്ന രീതി പലപ്പോഴും അങ്ങേയറ്റം വിമർശനാത്മകവുമായേക്കാം. 

ESTP
റിസ്‌ക് എടുക്കാൻ മടിയില്ലാത്തയാളാണ് നിങ്ങൾ. ആസൂത്രണമില്ലാതെയുള്ള മാറ്റങ്ങളെ നിങ്ങൾ ഇഷ്ടപ്പെടുന്നു. ഓരോ നിമിഷവും ആസ്വദിക്കുന്ന വ്യക്തിയാണ് നിങ്ങളെന്നു മാത്രമല്ല, 'ത്രിൽ' തരുന്ന എന്തും തേടിപ്പോകാൻ മടിയില്ലാത്തയാളുമാണ്. 

ESFP
ആളുകളെ വിനോദിപ്പിക്കാൻ നിങ്ങളെ കഴിഞ്ഞേ ആളുകളുള്ളൂ. ജീവിതവുമായി നിങ്ങൾ പ്രണയത്തിലാണ്, അതിന്റെ ഓരോ നിമിഷവും അങ്ങേയറ്റം ആസ്വദിക്കുന്നതിൽ നിങ്ങൾ നൈപുണ്യമുള്ളവരാണ്. ഏതു മോശം സാഹചര്യവും ആസ്വാദനമുള്ളതാക്കാൻ നിങ്ങൾക്ക് കഴിയും. 
 ENFP
ആളുകളുടെ ഇഷ്ടപാത്രങ്ങളാകും ഈ വ്യക്തിത്വമുള്ളവർ. അപരിചിതരുടെ കൂടെ പെട്ടുപോയാൽ പോലും സുഹൃത്തുക്കളെ ഉണ്ടാക്കുന്ന കാര്യത്തിൽ ഇവർ കേമന്മാരാണ്. ഏതു സാഹചര്യവുമായും ഇണങ്ങിപ്പോകാനുള്ള കഴിവ് ഇവർക്കുണ്ട്. 
ENTP
ബഹിർമുഖരിൽ ഏറ്റവും അന്തർമുഖനായുള്ള ആളായിരിക്കും ഈ വ്യക്തിത്വമുള്ളയാൾ. മറ്റുള്ളവരെ മനസ്സിലാക്കുന്നതിൽ മിടുക്കരായിരിക്കും. സ്വന്തം പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ നിപുണരുമായിരിക്കും. 
ESTJ
അങ്ങേയറ്റം പ്രായോഗികമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാണിവർ. കാര്യങ്ങൾ ആസൂത്രണം ചെയ്യുകയും മറ്റുള്ളവരെ കൊണ്ട് കാര്യങ്ങൾ സാധിക്കുന്നവരിൽ മിടുക്കരുമായിരിക്കും. നേതൃഗുണം ഇവരുടെ പ്രത്യേകതയാണ്. കുറഞ്ഞ സമയം കൊണ്ട് ലക്ഷ്യത്തിലെത്താൻ ഇവർക്ക് സാധിക്കും. 
ESFJ
മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തിൽ മുൻപന്തിയിലാണ് ഈ വ്യക്തിത്വമുള്ളവർ. എല്ലാവരുടെയും ആശ്രയ കേന്ദ്രമായി പ്രവർത്തിക്കാൻ ഇവർക്ക് കഴിയും. ആളുകളുമായി മികച്ച രീതിയിൽ ആശയവിനിമയം നടത്താനും അവർക്ക് വേണ്ടത് എത്തിച്ചുകൊടുക്കാനും പ്രത്യേക കഴിവ് അവർക്കുണ്ടാകും. വലിയ സാമൂഹിക വലയം ഇവർക്കുണ്ടായിരിക്കും. 
ENFJ
അങ്ങേയറ്റം വൈകാരികമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ. എല്ലാവർക്കുമിടയിൽ ആകർഷണകേന്ദ്രം ആകാൻ ഇവർക്ക് കഴിയും. ആളുകളെ പ്രചോദിപ്പിക്കാനും കാര്യങ്ങളെ പോസിറ്റിവ് ആയി കാണാനും സാധിക്കും. നല്ലൊരു നേതാവാകാൻ കഴിയും. പുറമെ അശ്രദ്ധാലുക്കളെന്നു തോന്നുമെങ്കിലും ലക്ഷ്യങ്ങളിൽ   ശ്രദ്ധ കേന്ദ്രീകരിച്ച് നടക്കുന്നവരാണിവർ. 
ENTJ
ഒരുപക്ഷെ പഠനകാലത്ത് സ്‌കൂൾ ലീഡറോ അല്ലെങ്കിൽ ടീം കാപ്റ്റനോ ആയിരുന്നിരിക്കും നിങ്ങൾ. വ്യക്തിപരമായതോ അല്ലെങ്കിൽ ജോലി സംബന്ധമായതോ ആയ പ്രശ്‌നങ്ങൾ യുക്തിപരമായി കൈകാര്യം ചെയ്യുന്നവരായിരിക്കും ഇവർ. ദീർഘകാല ആസൂത്രണവും ലക്ഷ്യങ്ങൾ ഉണ്ടാക്കുന്നതും ഇവർ ആസ്വദിക്കുന്നു. ജീവിതവും ജോലിയുമായി ഒരു ബാലൻസിങ് ഉണ്ടാക്കാനും മിടുക്കരാണ്. 
INTJ
വളരെയധികം ഉത്സാഹമതികളും ലക്ഷ്യങ്ങൾ നേടുന്നതിൽ അങ്ങേയറ്റം ഉത്സാഹം കാണിക്കുന്നവരുമാണിവർ. വിശ്വാസത്തെ അങ്ങേയറ്റം ആവേശത്തോടെയും സമർപ്പണത്തോടെയും പാലിക്കുന്നു. ഏൽപ്പിക്കുന്ന ജോലി സമർപ്പണ ബുദ്ധിയോടെ ചെയ്തുതീർക്കുകയും ചെയ്യുന്നു.
 

Latest News