വാഷിംഗ്ടണ്‍- ഉപഭോക്താക്കളെ വെട്ടിലാക്കി ടെക്‌നോളജി ഭീമനായ സാംസങും ഫെയ്‌സ് ബുക്കും. ഡിലീറ്റ് ചെയ്യാനാകാത്ത ഫേയ്‌സ്ബുക്ക് ആപ്പുമായി പുറത്തിറങ്ങിയ സാംസങ് ഫോണുകള്‍ക്കെതിരെ സാങ്കേതിക ലോകത്ത് പ്രതിഷേധം ശക്തമായി.
സ്ഥിരം ഫെയ്‌സ് ബുക്ക് ആപ്പിനെതിരെ ഗാലക്‌സി ഉപയോക്താക്കളുടെ പരാതിപ്രളയമാണ് ട്വിറ്ററില്‍. ഇന്‍സ്റ്റാള്‍ ചെയ്ത സ്ഥിരം ആപ്പുകളുമായി പുറത്തിറങ്ങുന്ന ഫോണുകള്‍ പുതുമയല്ലെങ്കിലും ഫെയ്‌സ് ബുക്ക് ആയതിനാല്‍ ഉപയോക്താക്കളുടെ സ്വകാര്യതയാണ് വിഷയമാകുന്നത്. ഇതുതന്നെയാണ് പ്രതിഷേധത്തിനും കാരണം.
സ്വകാര്യതയുടെ പേരിലും ഡാറ്റാ ചോര്‍ച്ചയുടെ പേരിലും കഴിഞ്ഞ തവണ പല തവണ ക്ഷമ ചോദിച്ച ഫെയ്‌സ്ബുക്കിനെ ഉപയോക്താക്കള്‍ക്ക് വിശ്വാസമില്ല. ഫെയ്‌സ് ബുക്ക് സ്വകാര്യതക്ക് ഭീഷണിയാണെന്നും ഡിലീറ്റ് ചെയ്യാന്‍ സാധിക്കാത്ത ഈ ഫോണ്‍ അവസാനത്തെ സാംസങ് ഫോണായിരിക്കുമെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്. അമേരിക്കയില്‍ ഏറ്റവും കൂടതല്‍ വിറ്റഴിക്കുന്ന ഐഫോണുകളില്‍ ഫെയ്‌സ്ബുക്ക് അടക്കം മറ്റു ആപ്പുകള്‍ പ്രീ ഇന്‍സ്റ്റാള്‍ ചെയ്യുന്നില്ല. ഉപഭോക്താക്കള്‍ക്ക് എളുപ്പമാക്കുകയാണെന്നാണ സാംസങിന്റെ വാദമെങ്കിലും അത് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കണണെന്നാണ് ഉപഭോക്താക്കളുടെ വാദം.
സംസങ് കമ്പനി പുറത്തിറക്കിയ ഏതാനും ഫോണകളിലാണ് ഫെയ്‌സ് ബുക്ക് ഒഴിവാക്കാന്‍ സാധിക്കാത്തത്. 2017 ല്‍ പുറത്തിറക്കിയ ഗാലക്‌സി എസ് 8 ഇന്‍സ്റ്റാള്‍ ചെയ്ത ഫെയ്‌സ് ബുക്ക് അടങ്ങുന്നതാണ്. ഈ ഫോണില്‍ ഫെയ്‌സ് ബുക്ക് ഡിസേബിള്‍ ചെയ്യാമെങ്കിലും ഡിലീറ്റ് ചെയ്യാന്‍ സാധ്യമല്ല.