പരാജയ ചിത്രത്തിന്റെ പ്രതിഫലം വാങ്ങാതെ സായി പല്ലവി. ഹിറ്റ് ചിത്രങ്ങളിലൂടെ തെലുങ്ക് സിനിമാ പ്രേമികള്‍ക്കിടയില്‍ സായി പല്ലവി ഭാഗ്യ നായികയായി കഴിഞ്ഞിരുന്നു. എന്നാല്‍ ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത പടി പടി ലേചു മനസു എന്ന ചിത്രത്തിലൂടെ ആ പേര് നഷ്ടപ്പെട്ടു. ശര്‍വാനന്ദും സായി പല്ലവിയും കേന്ദ്ര കഥാപാത്രങ്ങളായ പടി പടി ലേചു മനസു പരാജയപ്പെട്ടതോടെ നിര്‍മാതാവിന് പത്ത് കോടിയോളം രൂപ നഷ്ടം സംഭവിയ്ക്കുകയും ചെയ്തു. ഈ നഷ്ടത്തിന് നിര്‍മാതാവിന് ആരോടും പരാതിയില്ല. എന്നാല്‍ സായി പല്ലവിയ്ക്ക് ഈ പരാജയം വലിയ വേദനയാണ് ഉണ്ടാക്കിയത്. പല്ലവിയെ സംബന്ധിച്ച് കരിയറിലെ ഏറ്റവും വലിയ പരാജയമാണ് പടി പടി ലേചു മനസ്സു. പടി പടി ലേചു മനസ്സു എന്ന ചിത്രം സായി പല്ലവി കരാറ് ചെയ്തത്. പ്രതിഫലത്തിന്റെ ബാക്കി തുക നല്‍കാന്‍ നിര്‍മാതാവ് സായി പല്ലവിയുടെ വീട്ടിലെത്തിയപ്പോള്‍ നടി പ്രതിഫലം തിരസ്‌കരിച്ചു. വേണ്ടെന്ന് നിര്‍ബന്ധിച്ചു എത്ര നിര്‍ബന്ധിച്ചിട്ടും സായി പല്ലവി പ്രതിഫലത്തിന്റെ ബാക്കി വാങ്ങിയില്ല. നിര്‍മാതാവ് പല്ലവിയുടെ അച്ഛനെയും അമ്മയെയും നിര്‍ബന്ധിച്ചെങ്കിലും അവരും വഴങ്ങിയില്ല.പടി ലേചു മനസ്സുവിനൊപ്പം തന്നെയാണ് സായി പല്ലവിയുടെ ആദ്യ തമിഴ് ചിത്രമായ മാരി 2 ഉം റിലീസായത്. ധനുഷ് നായകനായ ചിത്രം ഇപ്പോഴും ജൈത്രയാത്ര തുടരുകയാണ്.