മലയാളം ന്യൂസ് വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും ഫെയ്‌സ് ബുക്ക് ട്വിറ്റര്‍
മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ ബാധിക്കുന്ന വൈറസിനെ കണ്ടെത്തിയതായി കമ്പ്യൂട്ടര്‍ സുരക്ഷാ കമ്പനിയായ കാസ്പര്‍സ്‌കൈ അറിയിച്ചു. മാല്‍വെയര്‍ നിരീക്ഷകര്‍ ഇതിന് ജാസ്മിന്‍ എന്നാണ് പേരിട്ടിരിക്കുന്നത്.
മൂന്നു മാസത്തിനിടെ, വിന്‍ഡോസിനെ ബാധിക്കുന്ന മൂന്നാമത്തെ വൈറസിനെയാണ് കാസ്പര്‍സ്‌കൈ ലാബ് കണ്ടെത്തിയിരിക്കുന്നത്. വിന്‍ഡോസ് കെര്‍ണലിനെ ആക്രമിക്കുന്ന നിഗൂഢ സ്വഭാവമുള്ള വൈറാസാണ് ശ്രദ്ധയില്‍ പെട്ടത്.
മൂന്നാമത്തെ സീറോ ഡേ എക്‌സ്‌പ്ലോയിറ്റ് (സിവിഇ-2018-8611) മധ്യപൗരസ്ത്യ ദേശത്തേയും ആഫ്രിക്കയേയുമാണ് ലക്ഷ്യമിടുന്നത്. ക്രോം, എഡ്ജ് തുടങ്ങിയ വെബ് ബ്രൗസറുകളുടെ സുരക്ഷയെ ഭേദിക്കാന്‍ കഴിയുന്നതിനാല്‍ ഈ വൈറസിനെ ഗൗരവത്തോടെ കാണണം. മൈക്രോസോഫ്റ്റിനെ അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ പാച്ച് പുറത്തിറക്കിയതായും കാസ്പര്‍സ്‌കൈ പത്രക്കുറിപ്പില്‍ അറിയിച്ചു.
നേരത്തെ കണ്ടെത്തിയ രണ്ട് സീറോ ഡേ എക്‌സ്‌പ്ലോയിറ്റുകള്‍ക്ക് (2019-8589, 2018-8453) മൈക്രോസോഫ്റ്റ് ഒക്ടോബറിലും നവംബറിലും പാച്ച് ഇറക്കിയിരുന്നു. ആദ്യത്തെ വൈറസിനെ ആലീസ് എന്നു വിളിച്ച മാല്‍വെയര്‍ നീരക്ഷകര്‍ ഏറ്റവും പുതിയ വൈറസിന് ജാസ്മിന്‍ എന്നാണ് പേരു നല്‍കിയിരിക്കുന്നത്.
ഭീഷണിയെ അതിജീവിക്കാന്‍ മൈക്രോസോഫ്റ്റ് പാച്ച് ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് കമ്പനികളും ഉപയോക്താക്കളും ആദ്യമായി ചെയ്യേണ്ടത്. എല്ലാ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റുകളും നടത്തിയിരിക്കണം. അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ വൈറസുകളേയും മാല്‍വെയറുകളേയും പ്രതിരോധിക്കാന്‍ കമ്പ്യൂട്ടറുകളില്‍ ആന്റി വൈറസ് ഉണ്ടെന്ന് ഉറപ്പുവരുത്തണം.