സംഭല്‍- ഉത്തര്‍ പ്രദേശിലെ സംഭല്‍ ജില്ലയില്‍ കൗമാര പ്രായക്കാരായ രണ്ടു പെണ്‍കുട്ടികളെ മരത്തില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 18-ഉം 19-ഉം പ്രായമുള്ള പെണ്‍കുട്ടികളുടെ മൃതദേഹം ഞായറാഴ്ചയാണ് കണ്ടത്. കാണാതാകുന്നതിനു മുമ്പ് സഹോദരങ്ങളായ ഇരുവരേയും അമ്മ ശകാരിക്കുകയും അടിക്കുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. ആത്മഹത്യയ്ക്കു കാരണം ഇതാകാമെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച രാത്രി രണ്ടു പേരും വീട്ടില്‍ നിന്നു പുറത്തു പോയിരുന്നു. മടങ്ങിയെത്തിയപ്പോള്‍ അമ്മ ഇവരെ ശകാരിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. രാത്രി ഇവരെ കാണാതാകുകയായിരുന്നു. കാലികള്‍ക്ക് തീറ്റ കൊടുക്കാത്തതിന് ഇവരെ അമ്മ അടിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞതായി പോലീസ് പറഞ്ഞു. രണ്ടു മൃതദേഹങ്ങളും പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. അന്വേഷണം നടന്നുവരികയാണ്.