ലോസ്ഏഞ്ചല്‍സ്: പ്രഭാത സവാരിയ്ക്കിറങ്ങിയ യുവതി കടിക്കാനെത്തിയ നായയില്‍ നിന്ന് രക്ഷപ്പെടാനായി പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ചതില്‍ പ്രകോപിതനായ നായയുടെ ഉടമ യുവതിയെ കടിച്ചു. അമേരിക്കയിലെ ഒക്‌ലാന്റിലാണ് സംഭവം. കടിയേറ്റ യുവതിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസ് എടുത്തു. പ്രഭാത സവാരിയ്ക്ക് പ്രസിദ്ധമായ ട്രെയിലെ ഗോള്‍ഡ്‌റോഡില്‍ വച്ചാണ് നായ ആക്രമിച്ചത്. അല്‍മ എന്ന യുവതിക്കാണ് കടി കിട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് അല്‍മാ കല്‍വാലഡര്‍ (19) എന്ന പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രഭാത സവാരിക്കിറങ്ങിയ യുവതിയെ അല്‍മയുടെ വളര്‍ത്തുനായ ആക്രമിക്കാനായി ചാടി. ഇത് പ്രതിരോധിക്കാനായി നായ്ക്കുനേരെ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചു. പിറ്റേ ദിവസം പതിവു പോലെ പ്രഭാത സവാരിക്കെത്തിയ യുവതിയെ അല്‍മാ ആക്രമിക്കുകയായിരുന്നു. നിലത്തിട്ട് മര്‍ദിച്ച ശേഷം ഇവരുടെ കയ്യില്‍ കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് അല്‍മാ കടിച്ച് പരിക്കേല്‍പ്പിച്ചത്. കൈ തണ്ടയിലേറ്റ മുറിവുകള്‍ ആഴത്തിലുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടങ്ങളില്‍ ആളുകള്‍ നായ്ക്കളില്‍ നിന്നും രക്ഷനേടാന്‍ പെപ്പര്‍ സ്‌പ്രേ ഉപയോഗിക്കുക പതിവാണെന്ന് പോലീസ് വ്യക്തമാക്കി.