ജിദ്ദ- ജനപ്രിയ മെസേജിംഗ് ആപ്പായ വാട്‌സാപ്പിലെ പുതമുകള്‍ക്കായി കാത്തിരിക്കുന്നവരാണ് ഉപയോക്താക്കള്‍. മറ്റു സമൂഹ മാധ്യമങ്ങളുമായി മത്സരിക്കാന്‍ വാട്‌സാപ്പ് ഇടയ്ക്കിടെ അപ്‌ഡേറ്റുകള്‍ പുറത്തിറക്കുകയും ചെയ്യുന്നു.
ഈ അവസരം മുതലെടുത്ത് വൈറസ്, മാല്‍വെയര്‍ ആക്രമണത്തിനും ഹാക്കര്‍മാരുടെ ശ്രമം വര്‍ധിച്ചു. വാട്‌സാപ്പ് ഗോള്‍ഡ് അപ്‌ഡേറ്റൂ ചെയ്യുന്ന സന്ദേശവുമായി എത്തുന്ന മെസേജുകള്‍ തുറക്കരുതെന്ന് സാങ്കേതിക ലോകത്തുള്ളവര്‍ മുന്നറിയിപ്പ് നല്‍കുന്നു. വാട്‌സാപ്പിലെ രഹസ്യ ഫീച്ചറുകള്‍ ലഭിക്കുമെന്ന് കരുതിയാണ് പലരും ഇത് ഡൗണ്‍ലോഡ് ചെയ്യുന്നത്.
സ്മാര്‍ട്ട്‌ഫോണുകളെ ബാധിക്കുന്ന വൈറസാണെന്ന് സ്ഥരീകരിച്ചതിനാല്‍ വാട്‌സാപ്പ് ഗോള്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടുവരുന്ന മെസേജുകള്‍ അവഗണിക്കുക.
വ്യാജ സന്ദേശങ്ങളും ഫെയ്ക്ക് ന്യൂസുകളും വര്‍ധിച്ചതിനെ തുടര്‍ന്ന് വാട്‌സാപ്പ് തന്നെയും ഇപ്പോള്‍ അഞ്ച് ഫോര്‍വേഡ് മാത്രമേ അനുവദിക്കുന്നുള്ളൂ. ഉപയോക്താക്കളും ഇപ്പോള്‍ അതീവജാഗത്ര പുലര്‍ത്തുന്നു. അനാവശ്യ മെസേജുകള്‍ അവര്‍ ഫോര്‍വേഡ് ചെയ്യുന്നില്ല.
മലയാളം ന്യൂസ് വാര്‍ത്തകളും വിശകലനങ്ങളും സൗജന്യമായി വാട്‌സാപ്പില്‍ ലഭിക്കും.