കേരളത്തില്‍ റിലീസിന് മുന്‍പ് ജനപ്രീതി ലഭിച്ച സിനിമയാണ് അഡാറ് ലവ്. ഈ ഫെബ്രുവരിയില്‍ അഡാറ് ലവ് തിയറ്ററുകളിലേക്ക് എത്തുകയാണ്. പിന്നാലെ ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന സിനിമകളെ കുറിച്ച് വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങി. അഡാറ് ലവിലൂടെ ശ്രദ്ധേയായ പ്രിയ പ്രകാശ് വാര്യരാണോ ഒമറിന്റെ അടുത്ത നായിക എന്ന് ചിന്തിച്ചിരുന്നവര്‍ക്ക് തെറ്റി. തന്റെ അടുത്ത സിനിമയിലെ നായികയായ മറ്റൊരു സുന്ദരിയെ സംവിധായകന്‍ പരിചയപ്പെടുത്തിയിരിക്കുകയാണ്.
കഴിഞ്ഞ ഫെബ്രുവരിയില്‍ സിനിമയില്‍ നിന്നും പുറത്ത് വന്ന മാണിക്യ മലരായ പൂവി എന്ന് തുടങ്ങുന്ന പാട്ടായിരുന്നു സിനിമയെ ആഗോളതലത്തില്‍ ശ്രദ്ധേയമാക്കിയത്. പുതുമുഖങ്ങള്‍ മാത്രം അണിനിരക്കുന്ന സിനിമയിലെ ഓരോ താരങ്ങളും ഈ ഒറ്റ പാട്ടിലൂടെ ശ്രദ്ധിക്കപ്പെട്ടു. പ്രിയ പ്രകാശ് വാര്യര്‍, റോഷന്‍ അബ്ദുള്‍ റൗഫ്, നൂറിന്‍ ഷെരീഫ് തുടങ്ങി ഒരു അഡാറ് ലവിലൂടെ അരങ്ങേറ്റം നടത്തുന്ന താരങ്ങള്‍ മലയാളികള്‍ക്ക് സുപരിചിതരായി. പ്രിയയും നൂറിനും കണ്ണിറുക്കി കാണിച്ചതോടെയാണ് പ്രിയ പ്രകാശ് വാര്യര്‍ ലോകശ്രദ്ധ നേടിയത്. ഇതോടെ പ്രിയയുടെ കരിയര്‍ തന്നെ മാറി മറിഞ്ഞിരുന്നു. എന്നാല്‍ ആദ്യം പുകഴ്ത്തിയവര്‍ പ്രിയയെ തള്ളി പറയുന്ന അവസ്ഥ കൂടി കാണേണ്ടി വന്നിരുന്നു. പ്രിയ പോസ്റ്റ് ചെയ്യുന്ന ഓരോ ഫോട്ടോസും സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. ഇതിനിടെയാണ് അഡാറ് ലവിലെ മറ്റൊരു സുന്ദരിയെ ആരാധകര്‍ ശ്രദ്ധിച്ചത്. ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തുന്ന അടുത്ത സിനിമയില്‍ നായിക നൂറിനാണ്. ഫേസ്ബുക്കിലൂടെ സംവിധായകന്‍ തന്നെയാണ് ഇക്കാര്യം ആരാധകര്‍ക്കായി പങ്കുവെച്ചത്. അഫ്‌നാഥ് ടി വി ആണ് നായകനായി എത്തുന്നത്.പവര്‍ സ്റ്റാര്‍ പവര്‍ സ്റ്റാര്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയാണ് ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന അടുത്ത സിനിമ. ബാബു ആന്റണിയുടെ ശക്തമായ തിരിച്ച് വരവായിരിക്കും സിനിമയിലുണ്ടാവുകയെന്നാണ് സൂചന.