കൊച്ചി: സിനിമയില്‍ വേഷം നല്‍കാമെന്ന് പറഞ്ഞ് മലയാളത്തിലെ പ്രമുഖ നിര്‍മാതാവ് ബലാത്സംഗം ചെയ്തുവെന്ന് യുവതിയുടെ പരാതി. പാലാരിവട്ടം സ്വദേശിനിയായ 25കാരി മോഡലാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. നാല് ദിവസം മുമ്പ് യുവതി പരാതി നല്‍കിയെങ്കിലും പോലീസിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ല.
ഉന്നതതല നിര്‍ദേശത്തെ തുടര്‍ന്ന് പോലീസ് ആദ്യം കേസ് റജിസ്റ്റര്‍ ചെയ്തിരുന്നില്ല. എന്നാല്‍ വാര്‍ത്ത മാധ്യമങ്ങളില്‍ എത്തിയതോടെ കേസെടുക്കാന്‍ പോലീസ് നിര്‍ബന്ധിതരാവുകയായിരുന്നു. ജോണി ജോണി യെസ് അപ്പ എന്ന സിനിമയുടെ കഥയെഴുതുന്ന സമയം കത്രിക്കടവിലെ ഫഌറ്റിലേക്ക് കഥപറയാനെന്ന പേരില്‍ തന്നെ വിളിച്ചു വരുത്തി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു.
സംസം എന്ന ചിത്രത്തിലേക്ക് റോള്‍ നല്‍കാം എന്ന പേരിലാണ് തന്നെ വിളിച്ചു വരുത്തിയത്. ഇത്രയും നാള്‍ പരാതിപ്പെടാതിരുന്നത് അവസരം നല്‍കുമെന്ന് ഓര്‍ത്തായിരുന്നെന്ന് ഇവര്‍ പറയുന്നു. പരാതി പെടുന്നത് വരെ നിര്‍മാതാവില്‍ നിന്നും ഫോണ്‍ വിളികളും മെസേജുകളുമുള്‍പ്പെടെയുള്ള ശല്യപ്പെടുത്തല്‍ തുടരുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു.