ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിതം ആസ്പദമാക്കി അണിയറയില്‍ ഒരുങ്ങുന്ന ബോളിവുഡ് ചിത്രത്തില്‍ വിവേക് ഒബ്‌റോയ് മോഡിയുടെ വേഷത്തിലെത്തും. പ്രൈംമിനിസ്റ്റര്‍ നരേന്ദ്ര മോഡി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ ദിവസങ്ങള്‍ക്കകം തുടങ്ങും ഫസ്റ്റ് ലുക്ക് ജനുവരി ഏഴിന് പുറത്തിറങ്ങും.
സരബ്ജിത്ത്, മേരികോം തുടങ്ങിയ ജീവചരിത്ര സിനിമകളുടെ സംവിധായകന്‍ ഒമംഗ് കുമാറാണ് പ്രൈം മിനിസ്റ്റര്‍ നരേന്ദ്ര മോഡി ഒരുക്കുന്നത്. സന്ദീപ് സിംഗ് ആണ് ബിഗ് ബജറ്റ് ചിത്രത്തിന്റെ നിര്‍മാതാവ്.
23 ഭാഷകളിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങുക എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാവും ഫസ്റ്റ് ലുക്ക് പുറത്തിറക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.
നിര്‍മാതാവും സംവിധായകനും മൂന്ന് വര്‍ഷത്തോളമായി പ്രൈം മിനിസ്റ്റര്‍ നരേന്ദ്ര മോഡിയുമായി ബന്ധപ്പെട്ട ജോലികളിലാണ്. ഇതിന് മുമ്പ് പാകിസ്ഥാനില്‍ തടവിലായ സരബ്ജിത്തിനെക്കുറിച്ചുളള സിനിമയില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഫസ്റ്റ് ലുക്ക് പുറത്തിറക്കാന്‍ ദേവേന്ദ്ര ഫഡ്‌നാവിസിനെ തെരഞ്ഞെടുത്തത് നിര്‍മാതാവ് സന്ദീപ് സിംഗും നായകന്‍ വിവേക് ഒബ്‌റോയിയും ചേര്‍ന്നാണെന്ന് ദേശീയ മാധ്യമങ്ങള്‍ ബോളിവുഡ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.