മുംബൈ: മാഹിം സ്വദേശിയുടെ അക്കൗണ്ടില്‍ നിന്ന് 1.86 കോടി രൂപ നഷ്ടപ്പെട്ടതായി പരാതി. സിംകാര്‍ഡ് ഉപയോഗിച്ചുള്ള പുതിയ തട്ടിപ്പാണ് ഇതെന്ന് ഇന്ത്യയിലെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുലര്‍ച്ചെ് രണ്ട് മണിയോടെ ഷായുടെ കമ്പനി ഫോണില്‍ ആറ് മിസ് കോള്‍ വന്നു. യു കെയുടെ ഡയലിങ് കോഡുള്ള നമ്പറിലേക്ക് തിരിച്ച് വിളിച്ചപ്പോള്‍ നമ്പര്‍ നിലവിലില്ലെന്നാണ് മറുപടി ലഭിച്ചത്. പിന്നീട് ബാങ്കിലെത്തിയപ്പോഴാണ് അക്കൗണ്ടില്‍ നിന്ന് തുക നഷ്ടപ്പെട്ടതായി അറിഞ്ഞത്. ഇയാള്‍ മൊബൈല്‍ സേവനദാതാക്കളെ ബന്ധപ്പെട്ടപ്പോഴാണ് സിം കാര്‍ഡ് ഡീആക്ടിവേറ്റ് ചെയ്തതാണെന്ന് അറിഞ്ഞത്. പോലീസില്‍ പരാതി നല്‍കി. ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്ന് സമാനമായ രീതിയില്‍ തുക നഷ്ടപ്പെട്ടിട്ടുണ്ട്. ഫോണുമായി ലിങ്ക് ചെയ്തിരുന്ന അക്കൗണ്ടുകളില്‍ നിന്നാണ് തുക നഷ്ടപ്പെട്ടത്. പരിചിതമല്ലാത്ത രാജ്യങ്ങളിലെ ഡയലിംഗ് കോഡുമായെത്തുന്ന മിസ്ഡ് കോളുകളെ അവഗണിക്കുകയാണ് ഉചിതം.