Sorry, you need to enable JavaScript to visit this website.

ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ പിറന്നത്  ഇന്ത്യയില്‍, പേരുകളില്‍ മുമ്പില്‍ ആയിഷ 

പുതുവത്സരദിനത്തില്‍ ഇന്ത്യയെ തേടിയെത്തിയത് അപൂര്‍വ ബഹുമതി. 2019ലെ ആദ്യ ദിനത്തില്‍ ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ പിറന്നത് ഇന്ത്യയിലെന്നു യുണിസെഫ്. 69,944 ജനനങ്ങള്‍ ഇന്നലെ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്‌തെന്നാണ് യുണിസെഫ് പറയുന്നത്.
ചൈനയാണ് ഇക്കാര്യത്തില്‍ ഇന്ത്യക്കു പിന്നില്‍. 44940 ജനനമാണ് ചൈനയില്‍ രേഖപ്പെടുത്തിയത്. 25,685 ജനനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നൈജീരിയയാണ് മൂന്നാം സ്ഥാനത്ത്. കുട്ടികള്‍ക്കു നാമകരണം ചെയ്തതിലും പ്രത്യേകതയുണ്ട്.
ലോകമെമ്പാടുമായി ജനിച്ച കുട്ടികളില്‍ ആയിഷ എന്നും അലക്‌സാണ്ടര്‍ എന്നും നാമകരണം ചെയ്യപ്പെട്ടവരാണ് കൂടുതല്‍. സിയുവാന്‍, സൈനബ എന്നീ പേരുകള്‍ക്കാണ് രണ്ടാം സ്ഥാനം. എന്നാല്‍ ചില രാജ്യങ്ങളില്‍ കുട്ടികള്‍ക്കു നാമകരണം നടത്തിയിട്ടില്ല. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ചു നവജാത ശിശുമരണ നിരക്ക് കുറവായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2017ല്‍ 10 ലക്ഷം കുഞ്ഞുങ്ങളാണ് ജനനദിവസം തന്നെ മരിച്ചത്. 25 ലക്ഷം കുഞ്ഞുങ്ങള്‍ ആദ്യ മാസത്തിനുള്ളിലും മരണത്തിനു കീഴടങ്ങിയിരുന്നു. 

Latest News