Sorry, you need to enable JavaScript to visit this website.

പക തീര്‍ക്കാനും പണം നേടാനും കിടപ്പറ വീഡിയോകള്‍; നിങ്ങളും ഇരയാകാം-video

പതിനായിരം റിയാല്‍ ഉടന്‍ നല്‍കിയില്ലെങ്കില്‍ ഈ വിഡിയോ ക്ലിപ്പ് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അയച്ചു കൊടുക്കുമെന്ന ഭീഷണിയോടെ ഒരു വിഡിയോ നിങ്ങള്‍ക്ക് ലഭിച്ചാല്‍ എന്തായിരിക്കും സ്ഥിതി. അതും നിങ്ങള്‍ വസ്ത്രമുരിയുന്നതായോ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതായോ ഉള്ള ഒരു വിഡിയോ  ആണെങ്കില്‍.
ഈ വിഡിയോ നിങ്ങളുടേതല്ലെന്ന് നിങ്ങള്‍ മാത്രമേ വിശ്വസിക്കൂ. കാരണം നിങ്ങള്‍ സ്വപ്‌നത്തില്‍ പോലും അതു വിചാരിച്ചിട്ടില്ല. എന്നാല്‍ ഈ വിഡിയോ കിട്ടുന്ന ആരും അതു നിങ്ങളല്ലെന്ന് സമ്മതിച്ചു തരില്ല.
ബ്ലാക്ക് മെയില്‍ ചെയ്യുന്നയാള്‍ ആ വിഡിയോ ഡിലീറ്റ് ചെയ്യുമെന്ന പ്രതീക്ഷയോടെ ആവശ്യപ്പെട്ട തുക നല്‍കുക മാത്രമേ നിങ്ങള്‍ക്ക് മുമ്പില്‍ വഴിയുള്ളൂ. അതിശയോക്തിയല്ല. സാങ്കേതിക വിദ്യയുടെ സഹായത്തോടെ നമുക്കു ചുറ്റും സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യമാണ്.
ഒരു വനിതക്ക് ഇന്റര്‍നെറ്റ് മുഴുവന്‍ തച്ചുടയ്ക്കാന്‍ തോന്നിയ ഒരു സംഭവം വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. നാല്‍പത് കാരിയായിരുന്നു ഇര. അവരുടെ മുഖം ഒരു പോണ്‍താരത്തിന്റെ ശരീരത്തില്‍ തുന്നിച്ചേര്‍ത്തുള്ള വിഡിയോ ഓണ്‍ലൈനില്‍ പ്രചരിക്കുകയായിരുന്നു.


മലയാളം ന്യൂസ് വാര്‍ത്തകളും വിശകലനങ്ങളും വാട്‌സാപ്പില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


ചോര്‍ന്ന് കിട്ടിയതെന്ന അടിക്കുറിപ്പോടെ ഇങ്ങനെ പ്രചരിപ്പിച്ച ഒരു ഫെയ്ക്ക് വിഡിയോ കണ്ടത് 20 ലക്ഷം പേരായിരുന്നു. ഇന്ത്യയില്‍ പ്രശസ്ത അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തക റാണ അയ്യൂബ് വ്യാജ സെക്‌സ് വഡിയോക്ക് ഇരയായിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ അഴിമതിക്കെതിരെ എഴുതിയതിനാല്‍ ഹിന്ദുത്വ പ്രവര്‍ത്തകര്‍ക്ക് പകയുള്ളതിനാല്‍ വളരെ വേഗത്തിലാണ് സമൂഹ മാധ്യമങ്ങള്‍ ഈ വീഡിയോ പങ്കുവെച്ചത്. അഭിസാരികയായി മുദ്രകുത്തി നിശബ്ദയാക്കാനുള്ള ശ്രമമാണ് നടന്നതെന്ന് റാണാ അയ്യൂബ് ന്യൂയോര്‍ക്ക് ടെംസില്‍ എഴുതി.
എല്ലാവരേയും ആശങ്കപ്പെടുത്തുന്ന നിര്‍മിത ബുദ്ധയടക്കമുള്ള സാങ്കേതിക വിദ്യയാണ് പുതിയ വില്ലന്‍. സാര്‍വത്രികമായിക്കൊണ്ടിരിക്കുന്ന ഒരു സാങ്കേതിക സൗകര്യം- ഡീപ് ഫെയ്ക്ക്‌സ്. പകയുടെ അല്ലെങ്കില്‍ വിദ്വേഷത്തിന്റെ ഡീപ് ഫെയ്ക്ക് എന്നു വളിക്കാം. സാങ്കേതിക വിദ്യകള്‍ എത്ര എളപ്പത്തിലാണ് ദുഷ്ടകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നതിന്റെ മികച്ച ഉദാഹരണമാണ് ഡീപ് ഫെയ്ക്ക് വിഡിയോകള്‍.
ഫെയ്സ്ബുക്കിലും മറ്റു സോഷ്യല്‍ മീഡിയകളിലും പങ്കുവെക്കപ്പെട്ട നൂറകണക്കിന് ചിത്രങ്ങള്‍ ഒരു സെക്‌സ് താരത്തിന്റെ മുഖത്ത് ഡിജിറ്റലായി തുന്നിച്ചേര്‍ത്തിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളില്‍ പയുന്നു.  പണം നല്‍കിയാല്‍ ഇത്തരം ഡീപ്പ് ഫെയ്ക്ക് വീഡിയോകള്‍ നിര്‍മിച്ചു നല്‍കുന്ന വെബ്സൈറ്റുകളുമുണ്ട്.
ചിത്രങ്ങളില്‍ കൃത്രിമത്വം കാണിക്കുന്ന എയര്‍ബ്രഷിങ്, ഫോട്ടോഷോപ്പ് പോലുള്ള സംവിധാനങ്ങള്‍ വര്‍ഷങ്ങളായി പ്രചാരത്തിലുണ്ട്. ചിത്രങ്ങളില്‍ മാത്രമാണ് ഇതുവരെ കൃത്രിമത്വം കാണിച്ചതെങ്കില്‍, ഇപ്പോള്‍ അത് വീഡിയോകളിലേക്കും വന്നിരിക്കുന്നു. ഒട്ടും പിഴവുകളില്ലാതെ യഥാര്‍ഥമെന്നു തോന്നുന്ന വ്യാജ വീഡിയോകള്‍.
വീഡിയോകള്‍ മോര്‍ഫ് ചെയ്യുന്ന രീതി പരീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും ഇപ്പോള്‍ അത് പാടേ മാറിയിരിക്കുന്നു. മുഖഭാവങ്ങളും ചിരിയും ചേഷ്ടകളുമെല്ലാം അതേപടി പകര്‍ത്തുന്ന നിര്‍മിത ബുദ്ധി, മെഷീന്‍ ലേണിങ് സാങ്കേതിക വിദ്യകള്‍ വികസിച്ചു കൊണ്ടിരിക്കുയാണ്. ജീവസ്സുറ്റ ഡീപ്പ് ഫെയ്ക്ക് വീഡിയോകള്‍ നിര്‍മിക്കാന്‍ ഇവ സഹായിക്കുന്നു.
സിനിമാതാരങ്ങളേയും, പ്രശസ്ത വ്യക്തികളേയും ഉള്‍പ്പടെ ഇത്തരം സാങ്കേതിക വിദ്യകളിലൂടെ പോണ്‍ വീഡിയോകളില്‍ അവതരിപ്പിക്കാന്‍ സാധിക്കും.  യഥാര്‍ഥമല്ലെന്ന് പറയാനാകാത്തവിധം പൂര്‍ണതയുള്ളതാണ് ഇത്തരം വീഡിയോകള്‍.
ചൈനയില്‍ ഈയിടെ നടന്ന അഞ്ചാമത് വേള്‍ഡ് ഇന്റര്‍നെറ്റ് കോണ്‍ഫറന്‍സില്‍ നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു ചാനല്‍ വാര്‍ത്താ അവതരണം നടന്നിരുന്നു. നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ച വാര്‍ത്താ അവതാരകരാണ് യഥാര്‍ത്ഥ വാര്‍ത്താ അവതാരകരുടെ രൂപം ഉള്‍ക്കൊണ്ട് വാര്‍ത്തകള്‍ വായിച്ചത്. ഇംഗ്ലീഷ് ഭാഷമാത്രം കൈകാര്യം ചെയ്യാന്‍ അറിയുന്ന ബി.ബി.സി വാര്‍ത്താ അവതാരകനായ മാത്യു അമ്രോലിവാല ഹിന്ദി, സ്പാനിഷ്, മാന്‍ഡറിന്‍ ഭാഷകളില്‍ വാര്‍ത്തവായിക്കുന്ന ദൃശ്യങ്ങള്‍ നിര്‍മിതബുദ്ധി സാങ്കേതിക വിദ്യയിലൂടെ സൃഷ്ടിച്ചു.
ഡീപ്പ് ഫെയ്ക്ക് വീഡിയോകള്‍ കൂടി രംഗത്തുവന്നതോടെ വീഡിയോകള്‍ വിശ്വസനീയ തെളിവായി സ്വീകരിച്ചിരുന്ന കാലവും അസ്തമിക്കുകയാണ്. അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ പ്രസംഗമാണെന്ന് കരുതി കേള്‍ക്കുന്നത് യഥാര്‍ഥത്തിലുള്ള ഒബാമയുടെ പ്രസംഗമായിരിക്കില്ല.
പോണ്‍ദൃശ്യങ്ങളില്‍ ചേര്‍ക്കുന്നതിന് നിങ്ങള്‍ക്ക് സ്ത്രീകളുടെ ഫോട്ടോകള്‍ നല്‍കാവുന്ന ഓണ്‍ലൈന്‍ ഫോറങ്ങളുണ്ട്. സഹപ്രവര്‍ത്തകരുടേയും സുഹൃത്തുക്കളുടേയും ശത്രുക്കളുടേയും സഹപാഠികളുടേയുമൊക്കെ വ്യാജ വീഡിയോകള്‍ നിര്‍മിക്കാന്‍ 20 ഡോളര്‍ മതി.

 

 

Latest News