ഗൂഗിളില്‍ അനാവശ്യ കാര്യങ്ങള്‍ സെര്‍ച്ച് ചെയ്യുന്നവര്‍ ശ്രദ്ധിക്കുക. ഇനി മുതല്‍ നിങ്ങള്‍ സൈബര്‍ പൊലീസ് നിരീക്ഷണത്തിലാണ്. ആളുകള്‍ എന്തു കാര്യത്തിനും സമീപിക്കുന്നത് ഗൂഗിളിനേയാണ്. ഇതിലൂടെ ഏതെങ്കിലും ഹാക്കിംഗിനായുള്ള സെര്‍ച്ചുകളോ മറ്റോ നടന്നാല്‍ അപ്പോള്‍ തന്നെ പോലീസില്‍ അലേര്‍ട്ടെത്തുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാവുന്ന സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷയൊരുക്കാനായാണ് പൊലീസിന്റെ നടപടി.
കിഴക്കന്‍ ഡല്‍ഹിയിലെ സീമാപുരിയിലെ ഒരു സ്ത്രീ ഇത്തരം തട്ടിപ്പില്‍ പെടുകയും ഒരുലക്ഷം രൂപ നഷ്ടപ്പെടുകയും ചെയ്തു. ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ വിഭാഗമാണെന്ന് കരുതി സ്ത്രീ നടത്തിയ ഗൂഗിള്‍ സെര്‍ച്ച് നടത്തിയതാണ് തട്ടിപ്പുകാര്‍ ഉപയോഗപ്പെടുത്തിയത്.
ബാങ്ക് ഓഫ് ഇന്ത്യയും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും മഹാരാഷ്ട്രാ പോലീസിനെ സമീപിക്കുകയും വിഷയം ചര്‍ച്ച ചെയ്തു. തുടര്‍ന്നാണ് മഹാരാഷ്ട്രാ പോലീസ് കര്‍ശന നിലപാടെടുത്തത്. ഇത്തരത്തില്‍ അനാവശ്യ കാര്യങ്ങള്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ പൊലീസിന് അലേര്‍ട്ട് എത്തുന്ന സംവിധാനം ഒരുക്കുക എന്നത്.