Sorry, you need to enable JavaScript to visit this website.

തൈലാന്‍ ബ്‌ളോണ്ടി ലോകത്തെ  ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി 

ഫ്രഞ്ച് മോഡല്‍ തൈലാന്‍ ബ്‌ളോണ്ടി ലോകത്തെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി എന്ന സ്ഥാനം നേടി. തൈലാന് ഇത് ആദ്യ അംഗീകാരമല്ല.  ആറു വയസ്സുകാരിയായിരിക്കെ ഏറ്റവും സുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 
11 വര്‍ഷത്തിന് ശേഷവും അനേകരുടെ സ്വപ്നമുഖമായി മാറിയെന്നതാണ് ശ്രദ്ധേയം. 2007 ല്‍ ആറു വയസ്സുള്ളപ്പോള്‍  ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയായി തെരഞ്ഞെടുക്കപ്പെട്ട മോഡലിന് പതിനേഴാം വയസ്സിലും അംഗീകാരം ലഭിച്ചിരിക്കുകയാണ്. ടി സി കാന്‍ഡ്‌ലേഴ്‌സിന്റെ 2018 ലെ ഏറ്റവും സുന്ദരികളായ 100 പേരില്‍ ഒന്നാമത് എത്തിയത് ഈ ഫ്രഞ്ച് മോഡലാണ്. തയ്‌വാനീസ് പാട്ടുകാരി ചോ സൂ യൂ രണ്ടാമതും ഇസ്രായേലി മോഡല്‍ യീല്‍ ഷെല്‍ബിയ മൂന്നാമതും വന്നപ്പോള്‍ അമേരിക്കന്‍ നടിയായ ഫിലീപ്പീന്‍സ് യുവതി ലിസാ സോബെറാനോ നാലാം സ്ഥാനത്തും എത്തി. ടിസി കാന്‍ഡ്‌ലേഴ്‌സ് 2018 ലെ സുന്ദരിയായ തെരഞ്ഞെടുത്ത് പുറത്തുവിട്ട തൈലാനയുടെ വീഡിയോ വെറും രണ്ടു ദിവസം കൊണ്ട് കണ്ടത് 20 ലക്ഷം പേരാണ്. സുന്ദരിയായി തെരഞ്ഞെടുത്ത ടിസി കാന്‍ഡ്‌ലറിനും വോട്ട് ചെയ്ത ലക്ഷക്കണക്കിന് പേര്‍ക്കും നന്ദി കുറിച്ചുള്ള ഇന്‍സ്റ്റാഗ്രാമിലെ തൈലാനയുടെ  പോസ്റ്റിന് 80,000 ലൈക്കുകളാണ് കിട്ടിയത്. ഫ്രഞ്ച് ഫുട്‌ബോള്‍താരം പാട്രിക് ബ്‌ളോണ്ടിയുടെയും നടിയും ഫാഷന്‍ ഡിസൈനറുമായ വെറോണിക്ക ലൗബ്രിയുടെയും മകളായ ബ്‌ളോണ്ടി നാലാം വയസ്സ് മുതല്‍ മോഡലിംഗ് രംഗത്തുണ്ട്.  

Latest News