Sorry, you need to enable JavaScript to visit this website.

പണ്ട് ലാലേട്ടന്റെ  ഇരുപതാം നൂറ്റാണ്ട്,  ഇപ്പോള്‍ മകന് ഇരുപത്തിയൊന്നാം നൂറ്റാണ്ട് 

പ്രണവ് മോഹന്‍ലാല്‍ നായകനായ രണ്ടാമത്തെ ചിത്രം റിലീസിന്. അരുണ്‍ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു. പുതുമുഖ നായികയെ പരിചയപ്പെടുത്തി കൊണ്ടാണ് പുതിയ പോസ്റ്റര്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുന്നത്. സയ ഡേവിഡ് ആണ് ചിത്രത്തില്‍ പ്രണവിന്റെ നായികയായി എത്തുന്നത്. മോഡലിങ്ങിലൂടെയാണ് റേച്ചല്‍ ഡേവിഡ് എന്ന സയ ഡേവിഡ് സിനിമയിലേക്ക് ചുവട് വയ്ക്കുന്നത്.
ആദി എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ പ്രണവ് നായകനായ രണ്ടാമത്തെ ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. പുലിമുരുകനില്‍ മോഹന്‍ലാലിന്റെ വിസ്മയകരമായ സംഘട്ടന രംഗങ്ങളുടെ സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്‌നാണ് ഈ ചിത്രത്തിലുമുള്ളത്. വമ്പന്‍ സംഘട്ടന രംഗങ്ങള്‍ ആണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രണവ് മോഹന്‍ലാലിന്റെ സര്‍ഫിങ് രംഗങ്ങള്‍ക്കു ഒപ്പം ഒരു ട്രെയിന്‍ ഫൈറ്റും ഈ ചിത്രത്തിന്റെ ഭാഗമാണ്.
മനോജ് കെ ജയന്‍, കലാഭവന്‍ ഷാജോണ്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ജി സുരേഷ് കുമാര്‍ എന്നിവരും ഈ ചിത്രത്തില്‍ നിര്‍ണായക വേഷം ചെയ്യുന്നുണ്ട്. ആക്ഷന് ഒപ്പം റൊമാന്‍സിനും ഈ ചിത്രത്തില്‍ പ്രാധാന്യമുണ്ട്. അരുണ്‍ ഗോപി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. ക്യാമറ അഭിനന്ദ് രാമാനുജനും സംഗീത സംവിധാനം ഗോപിസുന്ദറുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം ജനുവരിയില്‍ തിയേറ്ററുകളില്‍ എത്തും.

Latest News