Sorry, you need to enable JavaScript to visit this website.

നോക്കിയ എസ്40 ഫോണുകളില്‍ ഇനി വാട്‌സാപ്പില്ല

ന്യൂദല്‍ഹി- നോക്കിയ എസ്40 ഫോണുകളില്‍ വാട്‌സാപ്പ് പ്രവര്‍ത്തിക്കാതായി. പഴഞ്ചന്‍ ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള ഫോണുകളില്‍ സപ്പോര്‍ട്ട് നല്‍കില്ലെന്ന് നേരത്തെ തന്നെ വാട്‌സാപ്പ് അറിയിച്ചിരുന്നു. ബ്ലാക്‌ബെറി 10, ബ്ലാക്‌ബെറി ഒഎസ്, നോക്കിയാ സിംബിയാന്‍ എസ്60, വിന്‍ഡോസ് ഫോണ്‍ 8.0, ആന്‍ഡ്രോയിഡ് 2.3.7 പതിപ്പുകള്‍, ഐഫോണ്‍ ഐഒസ് 7എന്നിവയുടെ പ്ലാറ്റ്‌ഫോമുകളില്‍ കൂടുതല്‍ നിക്ഷേപം നടത്തില്ലെന്നാണ് വാട്‌സാപ്പ് വ്യക്തമാക്കിയിരുന്നത്. ഈഫോണുകളിലൊന്നും തന്നെ 2020 ഓടെ വാട്‌സാപ്പ് പ്രവര്‍ത്തിക്കില്ല. ചിലതില്‍ ഇതിനകം തന്നെ വാട്‌സാപ്പ് കിട്ടുന്നില്ല. നോക്കിയ എസ്40 ഫോണുകളില്‍ തിങ്കളാഴ്ച മുതലാണ് വാട്‌സാപ്പ് സേവനം ലഭിക്കാതായത്.
ഏതാനും വര്‍ഷംമുമ്പ് വരെ നോക്കിയ 40 സീരീസ് ജനപ്രിയ സ്മാര്‍ട്ട് ഫോണായിരുന്നു. മൈക്രോസോഫ്റ്റ് ഏറ്റെടുത്തതോടെ ഈ ഓപ്പറേറ്റിംഗ് സിസ്റ്റം അവസാനിപ്പിച്ചു. നോക്കിയ ആശ 201, 205, 210, 230, 500, 501, 502, 503, നോക്കിയ 206, 208, 301, 515 ഫോണുകളിലാണ് എസ്40 ഒ.എസ് ഉപയോഗിച്ചിരുന്നത്.
എസ്40 സിസ്റ്റത്തിനുള്ള സപ്പോര്‍ട്ട്  കഴിഞ്ഞ ജൂണ്‍ മുതല്‍ തന്നെ നിര്‍ത്താന്‍ വാട്‌സാപ്പ് തീരുമാനിച്ചതായിരുന്നു. എന്നാല്‍ എ40 ഉപോയക്താക്കളുടെ അഭ്യര്‍ഥന മാനിച്ച് അത് ഡിസംബര്‍ 31 വരെ നീട്ടി. 1999 ല്‍ പുറത്തിറക്കിയ എസ്40 ഒഎസ് തീര്‍ത്തും പഴഞ്ചനായതിനാല്‍ വളരെ കുറച്ച് ഉപയോക്താക്കളെ മാത്രമേ ബാധിക്കാനിടയുള്ളൂവെന്ന് വാട്‌സാപ്പ് പത്രക്കുറിപ്പില്‍ പറഞ്ഞു. 2005 ല്‍ അപ്‌ഡേറ്റ് ചെയ്തിരുന്ന എസ് 40 ഏറ്റവും ഒടുവില്‍ 2013 ല്‍ നോക്കിയ 515 ലാണ് ഉപയോഗിച്ചത്. ആന്‍ഡ്രോയിഡ് 2.37, ഐഫോണ്‍ 3ജി (ഐഒസ് 6) ഫോണുകളില്‍ 2020 ഫെബ്രുവരി ഒന്നു മുതല്‍ വാട്‌സാപ്പ് നിലക്കും.

 

Latest News