വാഷിംഗ്ടണ്‍- സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് അമേരിക്കയില്‍ പ്രധാന പത്രങ്ങളുടെ അച്ചടിയും വിതരണവും വൈകി. ലോസ് ആഞ്ചലസ് ടൈംസ്, ഷിക്കാഗോ ട്രൈബ്യൂണ്‍, ബാല്‍ടിമോര്‍ സണ്‍ തുടങ്ങിയവയും ട്രൈബ്യൂണ്‍ പബ്ലിഷിംഗ് കമ്പനിയുടെ മറ്റു പ്രസിദ്ധീകരണങ്ങളുമാണ് സൈബര്‍ ആക്രമണത്തിന് ഇരയായത്.
കമ്പ്യൂട്ടര്‍ ശൃംഖലയെ ആക്രമിച്ച മാല്‍വെയര്‍ വെള്ളിയാഴ്ചയാണ് ശ്രദ്ധയില്‍ പെട്ടതെന്നും ഇത് പത്രങ്ങള്‍ ഷെയര്‍ ചെയ്യുന്ന അച്ചടിശാലയെ ബാധിച്ചുവെന്നും കമ്പനി അറിയിച്ചു.
മാല്‍വെയറിന്റെ ഉറവിടം അമേരിക്കയുടെ പുറത്താണെന്ന് എല്‍.എ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. വാള്‍ സ്ട്രീറ്റ് ജേണല്‍, ദ ന്യൂയോര്‍ക്ക് ടൈംസ് എന്നിവയുടെ വെസ്റ്റ് കോസ്റ്റ് എഡിഷനുകള്‍ ലോസ് ആഞ്ചലസ് ടൈംസ് പ്രസില്‍നിന്നു തന്നെയാണ് അച്ചടിക്കുന്നത്. സെര്‍വറുകളടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുകയായിരുന്നു സൈബര്‍ ആക്രമണത്തിന്റെ ലക്ഷ്യമെന്ന് കരുതുന്നതായി എല്‍.എ ടൈംസ് വൃത്തങ്ങള്‍ പറഞ്ഞു.